Achuthante Avasana Swasam | മലയാളത്തിലെ ആദ്യ ഇക്കോ -കോമഡി ചിത്രം: 'അച്യുതന്റെ അവസാന ശ്വാസം' ട്രെയിലർ പങ്കുവെച്ച് സണ്ണി വെയ്ൻ

വായുമലിനീകരണം ലോകത്തെ കാർന്നു തിന്നുന്ന ഈ  കാലഘട്ടത്തിൽ  വായുവിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഓരോ വ്യക്തികളെയും മനസിലാക്കി കൊടുക്കാനുള്ള ശ്രമമാണ്  തന്റെ ഈ ചിത്രമെന്നാണ് സംവിധായകൻ പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 10:41 PM IST
  • ഇക്കോ -കോമഡി ജോണറിൽ എത്തുന്ന ആദ്യ മലയാള സിനിമ
  • ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന രോഗി
Achuthante Avasana Swasam  | മലയാളത്തിലെ ആദ്യ ഇക്കോ -കോമഡി  ചിത്രം: 'അച്യുതന്റെ അവസാന ശ്വാസം' ട്രെയിലർ പങ്കുവെച്ച് സണ്ണി വെയ്ൻ

ഒട്ടേറെ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ അപ്പൻ എന്ന ചിത്രത്തിന് ശേഷം പൗളി വത്സൻ, അനിൽ കെ  ശിവറാം, ജോസഫ് ചിലമ്പൻ എന്നിവർ പ്രധാന വേഷങ്ങൾ എത്തുന്ന 'അച്യുതന്റെ അവസാന ശ്വാസം' എന്ന ചിത്രത്തിന്റെ  ട്രെയിലർ പുറത്ത് വിട്ടു. നടൻ സണ്ണി വെയ്ൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചത്. നവാഗതനായ അജയ് തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ഇക്കോ -കോമഡി ജോണറിൽ എത്തുന്ന ആദ്യ മലയാള സിനിമ എന്ന പ്രേത്യേകയോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

വായുമലിനീകരണം ലോകത്തെ കാർന്നു തിന്നുന്ന ഈ  കാലഘട്ടത്തിൽ  വായുവിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഓരോ വ്യക്തികളെയും മനസിലാക്കി കൊടുക്കാനുള്ള ശ്രമമാണ്  തന്റെ ഈ ചിത്രമെന്നാണ് സംവിധായകൻ പറയുന്നത്. ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന രോഗിയായ അച്യുതന്റെ കഥയാണ് ചിത്രം പറയുന്നത്. മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തും.

ലോകമെമ്പാടും കോവിഡ് മഹാമാരി ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യകത വർധിക്കുന്നതും.  തുടർന്ന് ഉണ്ടാകുന്ന ഓക്സിജൻ ക്ഷാമം അച്ചുതൻ്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതും ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ഈ ചിത്രം. കിരൺ, ദേവരാജ്, മദനകുമാർ, സൈമൺ ഇരട്ടയാർ, ശരത് എന്നീ പുതുമുഖളാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.  എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്, പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി ആണ് ചിത്രം നിർമിക്കുന്നത്. സാബു പ്രെസ്റ്റോ, തരുൺ കുമാർ ബഫ്ന എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിനി ജോർജ്.

ഡി.ഒ.പി: തരുൺ സുധാകരൻ, മ്യൂസിക് & ബി.ജി.എം: മിലൻ ജോൺ, എഡിറ്റർ: അശ്വിൻ നെരുവമ്പ്രം, പ്രൊജക്ട് ഡിസൈനർ: മെറ്റ്ലി ടോമി, ആർട്ട്: മജിനു പി.കെ, മേക്കപ്പ്: സുബിൻ കട്ടപ്പന, ലിറിക്സ്: സാബു പ്രെസ്റ്റോ , സംഗീതം(മലയാളം) അഖിൽ രാജ്, സൗണ്ട് ഡിസൈൻ: രമേഷ്, അസോസിയേറ്റ് ഡയറക്ടർ:  അജിത് പി വിനോദൻ, സ്റ്റുഡിയോ: കെ. സ്റ്റുഡിയോ, ടൈറ്റിൽ: രജ്വിൻ ചാണ്ടി, പി. ആർ ഓ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: 1000 ആരോസ്, ചാനൽ പി ആർ ഓ ബിജു വൈശ്യൻ  സ്റ്റിൽസ്: ആകാശ്, ഡിസൈൻസ്: ആർട്ടോകാർപസ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News