തിരുവനന്തപുരം: അവതാരകനും നടനുമായ മിഥുൻ രമേശിന് ബെൽസ് പാൾസി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായിരുന്നു. ഒരു കണ്ണ് പൂർണമായും അടയ്ക്കാൻ പറ്റില്ല. പാർഷ്യൽ പരാലിസസ് എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. ജസ്റ്റിൻ ബീബറിനൊക്കെ വന്ന അസുഖമാണ്. മുഖത്തിൻറെ സൈഡ് അനക്കാൻ പറ്റില്ലെന്നും മിഥുൻ വീഡിയോയിൽ പറയുന്നുണ്ട്.
മുഖത്ത് നാഡി തളർച്ച വരുവാനുള്ള മുഖ്യ കാരണങ്ങളിലൊന്നാണ് ബെൽസ് പാൾസി എന്ന രോഗാവസ്ഥ. ഫിസിയോ തെറാപ്പിയാണ് ഇതിനുള്ള പ്രധാന ചികിത്സകളിൽ ഒന്ന്. ഫിസിയോ തെറാപ്പി വൈകുന്നതുമൂലം ശരിയായ സമയത്ത് കിട്ടേണ്ട ചികിത്സ കിട്ടാതാവുകയും അത് നാഡികളുടെ പുനരുജ്ജീവനത്തിന്ന് തടസ്സമായി അവ നശിക്കാൻ വരെ കാരണമാകുന്നു എന്നാണ് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കൃത്യ സമയത്തുള്ള രോഗനിർണ്ണയവും ഫിസിയോതെറാപ്പിയും ഈ ഘട്ടത്തിൽ വളരെ നിർണ്ണായകമാണ്. ഇത് ബാധിച്ചാൽ മുഖത്തിന്റെ പകുതി ഭാഗം ഒരു വശത്തേക്ക് കോടി പോകാനിടയാക്കുന്നു. തന്മൂലം ചിരിക്കുന്നതിനും ബാധിക്കപ്പെട്ട വശത്തുള്ള കണ്ണ് അടക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.കണ്ണ്, ചെവി, മൂക്ക് എന്നിവയിലുണ്ടാകുന്ന അണുബാധ. നെർപ്പസ് സിംബ്ലക്സ്, ഹെർപ്പസ് സോസ്റ്റർ, എസ് സറ്റീൻ ബാർ ബാർ വൈറസ്, റൂബല്ല, മംസ്, സൈറ്റോ മെഗാലോ വൈറസ്, ഇൻഫ്ലുവൻസ_ ബി, എന്നീ വൈറസുകൾ മുഖേനയും ബെൽസ്പാൾ സി ഉണ്ടാകുന്നു.
ഏതെങ്കിലും ഒരു പ്രത്യേക ടെസ്റ്റുമുഖേന രോഗനിർണ്ണയം നടത്തുന്നത് അസാധ്യമാണെങ്കിലും ഡോക്ടറുടെ ചില നിരീക്ഷണങ്ങൾ മുഖേന ബെൽസ് പാൾസിക്ക് സ്ഥിതീകരണം സാധ്യമാണ്. കണ്ണടക്കാൻ പറയുക, പുരികം ഉയർത്താൻ പറയുക. പല്ല് കാണിക്കാൻ പറയുക, നെറ്റിചുളിക്കാൻ പറയുക എന്നിവയിലൂടെ മുഖത്തെ പേശികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാവുന്നതാണ്. സ്കാനിംഗുകൾ (എം ആർ ഐ, സി ടി ) വഴിയും രോഗം കണ്ടെത്താം.ഇലക്ട്രോ മയോഗ്രാഫി - നാഡികളുടെ കേടുപാടുകളും സംവേദന ശേഷിയും മനസ്സിലാക്കാൻ ഈ ടെസ്റ്റു മുഖേന സാധിക്കുന്നു. ഉദ്ദീപനങ്ങളോടുള്ള പേശികളുടെ ഇലക്ട്രിക്കൽ ആക്ടിവിറ്റിയും നാഡിക ളുടെ വൈദ്യുത ആവേഗങ്ങളുടെ സ്വഭാവവും മനസ്സിലാക്കാൻ ഈ ടെസ്റ്റുവഴി സാധിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...