Actress Gayathri Car Accident Controversy : ഗായത്രി സുരേഷിനോടൊപ്പം കാറിലുണ്ടായിരുന്ന ആ സുഹൃത്ത് ഞാനല്ല, വ്യാജ വാർത്തകൾക്കെതിരെ നടൻ ജിഷിൻ

Gayathri Suresh Boyfriend നടൻ ജിഷിൻ മോഹനാണ് (Actor Jishin Mohan) നടിക്കൊപ്പം കാറിൽ സഞ്ചരിച്ചതെന്ന് വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വ്യാജമാണ് ഫേസ്ബുക്ക് ലൈവിലൂടെ ജിഷിൻ അറിയിക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Oct 20, 2021, 12:16 PM IST
  • കഴിഞ്ഞ ദിവസം പ്രചരിക്കപ്പെട്ട ഒരു ഓൺലൈൻ വാർത്തയിൽ ഗായത്രിക്കൊപ്പം സഞ്ചരിച്ചത് ജിഷിൻ മോഹൻ സീരിയിൽ നടനാണെന്ന് വീഡിയോ തനിക്ക് ലഭിച്ചു.
  • ശേഷം വാർത്തയ്ക്ക് ലഭിച്ച കമന്റ് തനിക്കെതിരെയുള്ള അസഭ്യങ്ങളായിരുന്നു എന്ന് ജിഷ്ണു തന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
  • ഇത്തരത്തിൽ വാർത്തകൾ കൊടുക്കമ്പോൾ തനിക്കൊരു അമ്മയുണ്ടെന്ന് എല്ലാവരും കരുതണമെന്ന് ജിഷിൻ ആവശ്യപ്പെടുകയും ചെയ്തു.
  • എല്ലാവർക്കുമുണ്ടായിരിക്കുന്ന തെറ്റിധാരണ മാറാൻ താൻ ലൈവിൽ വന്നതെന്ന് നടൻ വ്യക്തമാക്കി.
Actress Gayathri Car Accident Controversy : ഗായത്രി സുരേഷിനോടൊപ്പം കാറിലുണ്ടായിരുന്ന ആ സുഹൃത്ത് ഞാനല്ല, വ്യാജ വാർത്തകൾക്കെതിരെ നടൻ ജിഷിൻ

Thiruvananthapuram : നടി ഗായത്രി സുരേഷും (Actress Gayathri Suresh) സുഹൃത്തും സഞ്ചരിച്ച് കാർ ഇടിച്ചതിന് ശേഷം നിർത്താതെ പോയ സംഭവം സോഷ്യൽ മീഡിയിൽ വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. അതിന് ഇടയിൽ സോഷ്യൽ മീഡിയയും ചില ഓൺലൈൻ മാധ്യമങ്ങളും തിരഞ്ഞത് ആരാണ് നടിക്കൊപ്പം സഞ്ചരിച്ച സുഹൃത്ത് (Gayathri Suresh Boyfriend) എന്നായിരുന്നു. അങ്ങനെ ഇരിക്കെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ സീരിയിൽ നടൻ ജിഷിൻ മോഹനാണ് (Actor Jishin Mohan) നടി ഗായത്രിക്കൊപ്പം കാറിൽ സഞ്ചരിച്ചതെന്ന് വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വ്യാജമാണ് ഫേസ്ബുക്ക് ലൈവിലൂടെ ജിഷിൻ അറിയിക്കുകയും ചെയ്തു.

"ആ ജിഷിൻ ഞാനല്ല (ഗായത്രി സുരേഷിന്റെ വൈറൽ ആയ ആക്‌സിഡന്റ് വിഡിയോയിൽ പറയുന്ന ആ 'ജിഷിൻ' ഞാനല്ല സൂർത്തുക്കളെ" എന്ന തലക്കെട്ട് നൽകിയാണ് ജിഷിൻ തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയത്. 

ALSO READ : Actress Gayathri Suresh : "വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി അതാണ് ഞങ്ങൾ ചെയ്ത തെറ്റ്", നടി ഗായത്രി സുരേഷിന്റെ അപകട വീഡിയോയിൽ വിശദീകരണവുമായി നടി

കഴിഞ്ഞ ദിവസം പ്രചരിക്കപ്പെട്ട ഒരു ഓൺലൈൻ വാർത്തയിൽ ഗായത്രിക്കൊപ്പം സഞ്ചരിച്ചത് ജിഷിൻ മോഹൻ സീരിയിൽ നടനാണെന്ന് വീഡിയോ തനിക്ക് ലഭിച്ചു. ശേഷം വാർത്തയ്ക്ക് ലഭിച്ച കമന്റ് തനിക്കെതിരെയുള്ള അസഭ്യങ്ങളായിരുന്നു എന്ന് ജിഷ്ണു തന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

"ഞാൻ ഇപ്പോൾ മദ്യപിക്കുന്ന ഒരു വ്യക്തി അല്ല, രാത്രി പരമാവധി നേരത്തെ വീട്ടിലെത്തുന്ന ഒരാളാണ് ഞാൻ, അതുകൊണ്ട് ഈ വാർത്തയിൽ ജിഷിൻ മോഹൻ ഞാനല്ല" ജിഷിൻ തന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ALSO READ : Gayatri Suresh : പുതുപുത്തൻ സ്റ്റൈലിൽ ഗായത്രി സുരേഷ്; ചിത്രങ്ങൾ കാണാം

ഇത്തരത്തിൽ വാർത്തകൾ കൊടുക്കമ്പോൾ തനിക്കൊരു അമ്മയുണ്ടെന്ന് എല്ലാവരും കരുതണമെന്ന് ജിഷിൻ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവർക്കുമുണ്ടായിരിക്കുന്ന തെറ്റിധാരണ മാറാൻ താൻ ലൈവിൽ വന്നതെന്ന് നടൻ വ്യക്തമാക്കി.

ഒക്ടോബർ 16ന് നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാറ് എറണാകുളം കാക്കനാട് വെച്ച ഒന്ന് രണ്ട് വാഹനങ്ങൾ ഇടിക്കുക ഉണ്ടായി. തുടർന്ന് നിർത്താതെ പോയ നടി സഞ്ചരിച്ച വാഹനം നാട്ടുകാർ പിന്തുടർന്ന് പിടിക്കുകയായിരുന്നു. ഈ സമയത്തെടുത്ത വീഡിയോയാണ് അടുത്ത ദിവസം വൈറലായത്. 

ALSO READ : Gayatri Suresh: കേരളത്തിന്റെ ഗോവയിൽ നിന്നുമുള്ള ചിത്രങ്ങളുമായി ഗായത്രി സുരേഷ്

സംഭവം വൈറലായതോടെ നടി ഇൻസ്റ്റാഗ്രാമിൽ വിശദീകരണവുമായി എത്തിയിരുന്നു. എന്നാൽ ഇന്നലെ ഒക്ടോബർ 19ന് ഒരു യൂട്യൂബ് മാധ്യമത്തിന് ഗായത്രി നൽകി അഭിമുഖവും പ്രശ്നം ഒന്നും കൂടി ഗുരുതരമാക്കിയെന്ന് പറയാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News