സിനിമ, സീരിയൽ താരം മീന ഗണേശ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഷൊർണൂരിൽ വച്ചായിരുന്നു അന്ത്യം. 1976 മുതൽ സിനിമ, സീരിയൽ രംഗത്ത് താരം സജീവമായിരുന്നു. നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.