ആ ഫോട്ടോഷൂട്ടിനോട് എനിക്ക് താൽപര്യമില്ല; അമ്മയായി എന്നൊരു ഫീലൊന്നുമില്ല: നടി മിയ ജോർജ്ജ് പറയുന്നു

Actress Miya George ഇന്റർവ്യൂവിലും മറ്റുമൊക്കെ താന്‍ സംസാരിക്കുന്നതാണ് വീട്ടിലും പെരുമാറുന്നതും സംസാരിക്കുന്നതും നടി മിയ

Written by - Bhavya Parvati | Edited by - Jenish Thomas | Last Updated : Nov 7, 2022, 03:59 PM IST
  • മദര്‍ഹുഡും പിള്ളേരെ നോക്കുന്നതുമൊന്നും എനിക്ക് പുതുമയുള്ള കാര്യങ്ങളല്ല
  • എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്യുന്ന സ്വഭാവം തനിക്കില്ല
  • ഭാര്യയാവുക, അമ്മയാവുക, എന്നതൊക്കെ സ്വന്തം ജീവിതത്തിലേക്ക് വന്ന് ചേരുന്നതാണ്
  • രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തോന്നി, ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം പറയാമെന്ന് മിയ
ആ ഫോട്ടോഷൂട്ടിനോട് എനിക്ക് താൽപര്യമില്ല; അമ്മയായി എന്നൊരു ഫീലൊന്നുമില്ല: നടി മിയ ജോർജ്ജ് പറയുന്നു

മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്. ചേട്ടായീസ്, വിശുദ്ധൻ, അനാർക്കലി, പാവാട, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ മിയ ഇന്ന് മലയാള സിനിമയിലെ നടിമാരിൽ ഒരാളാണ്. താരപകിട്ടൊന്നുമില്ലാതെ വിവാഹിതയാകുകയും പിന്നീട് വാർത്തകൾക്ക് ഒന്നും ഇടമോ സെൻസേഷനോ കൊടുക്കാതെ മിയ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. അമ്മയായതിന് ശേഷം ഉണ്ടായ മാറ്റങ്ങളും വിശേഷങ്ങളും സീ മലയാളം ന്യൂസുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവെക്കുകയാണ് മിയ.
 

"അമ്മയായെന്നുള്ള തോന്നലൊന്നും എനിക്കില്ല. എന്റെ മനസ്സിൽ ഇപ്പൊഴും ചെറുപ്പം തന്നെയാണ്. അമ്മയായി എന്നൊരു ഫീലൊന്നുമില്ല. മദര്‍ഹുഡും പിള്ളേരെ നോക്കുന്നതുമൊന്നും എനിക്ക് പുതുമയുള്ള കാര്യങ്ങളല്ല. എന്റെ വീട്ടില്‍ ചേച്ചിക്ക് മൂന്ന് മക്കളുണ്ട്. ഇപ്പോ നാലാമതൊരാളെ കൂടി നോക്കണം. അങ്ങനെയേ തോന്നിയിട്ടുള്ളു. എല്ലാം ഞാൻ എൻജോയ് ചെയ്യുകയാണ്. ലൂക്ക വലിയ വാശിക്കാരനൊന്നുമല്ല. ഇപ്പോൾ വലിയ കുസൃതിയൊന്നും ഇല്ല. അവൻ കുഞ്ഞല്ലേ... ചിലപ്പോള്‍ ഇനി തുടങ്ങുമായിരിക്കും.  ആദ്യമുണ്ടായിരുന്ന ഉറക്ക പ്രശ്നങ്ങളൊക്കെയാണ് എനിക്ക് പുതുമയുള്ള കാര്യമായി തോന്നിയത്. മോന്റെ ഒരു ചിരിയൊക്കെ കാണുമ്പോള്‍ എല്ലാം മറക്കും" ചിരിച്ചുകൊണ്ട് മിയ പറഞ്ഞു.

ALSO READ : ദിലീപ് അങ്ങനെ ചെയ്യില്ല;സ്നേഹിക്കാൻ മാത്രമേ അറിയൂ

ഇപ്പോൾ പലതരത്തിലുള്ള ഫോട്ടോഷൂട്ടിന്റെ കാലമാണല്ലോ... സെലിബ്രിറ്റികളാണെങ്കിൽ ഗർഭം ധരിക്കുന്ന ആദ്യമാസം മുതൽ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ ആരംഭിക്കും. എന്നാൽ മിയയുടെ ഭാഗത്ത് നിന്നും അത്തരത്തിൽ ഒന്നും എന്തുകൊണ്ട് ഉണ്ടായില്ല എന്ന് ചോദിച്ചപ്പോൾ അത്തരം ഫോട്ടോകൾ എടുത്തില്ലെന്നായിരുന്നു നടിയുടെ മറുപടി. ലോക്ഡൗൺ സമയത്തായിരുന്നു ഗർഭിണിയായത്. കോവിഡിനെ ഭയന്ന് എല്ലാവരും ഒതുങ്ങി നിൽക്കുന്ന സമയം. ആദ്യത്തെ മാസം കരുതി കുറച്ചൂടി കഴിഞ്ഞിട്ട് പുറംലോകത്തോട് പറയാമെന്ന്. അതങ്ങനെ പിന്നെയാവട്ടെയെന്ന് പറഞ്ഞ്  നീണ്ട് പോയതാണ്. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തോന്നി, ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം പറയാമെന്ന്. എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്യുന്ന സ്വഭാവം തനിക്കില്ലെന്നും മിയ വ്യക്തമാക്കി. 

ചേട്ടായീസിലും, ഡ്രൈവിംഗ് ലൈസൻസിലും പൊസസീവ്നസും കുറച്ച് കുശുമ്പുമൊക്കെയുള്ള ഭാര്യയെയാണ് പ്രേക്ഷകർ കണ്ടത്. യഥാർത്ഥത്തിലെ ഭാര്യയായ മിയ എങ്ങനെയാണ് എന്ന ചോദ്യത്തിനുള്ള മറുപടി 'നിങ്ങൾ ഈ കാണുന്നത് തന്നെയാണ് ഞാൻ എന്നതായിരുന്നു'. ഇന്റർവ്യൂവിലും മറ്റുമൊക്കെ താന്‍ സംസാരിക്കുന്നതാണ് യഥാര്‍ഥ രീതി. ഇതുപോലൊക്കെ തന്നെയാണ് വീട്ടിലും പെരുമാറുന്നതും സംസാരിക്കുന്നതും. ഭാര്യയാവുക, അമ്മയാവുക, എന്നതൊക്കെ സ്വന്തം ജീവിതത്തിലേക്ക് വന്ന് ചേരുന്നതാണ്. അങ്ങനൊരു പേരുകള്‍ തന്നിലേക്ക് വന്നെന്ന് കരുതി സ്വഭാവത്തിന് കാര്യമായ മാറ്റം വരണമെന്നില്ലെന്നും, പഴയ ഞാൻ തന്നെയാണ് ഇപ്പോഴത്തെ ഞാൻ എന്നും മിയ ZEE മലയാളം ന്യൂസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News