Nagma Covid Positive: വാക്സിന് ശേഷം നഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്.   

Written by - Ajitha Kumari | Last Updated : Apr 8, 2021, 03:32 PM IST
  • നടിയും രാഷ്ട്രീയ പ്രവർത്തകയുമായ നഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
  • കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്
  • നഗ്മ ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു
Nagma Covid Positive: വാക്സിന് ശേഷം നഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ നഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. 

വിവരം നഗ്മ തന്നെ ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. മാത്രമല്ല രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷ സംബന്ധിച്ച് ഒരു അലംഭാവവും കാണിക്കരുതെന്ന് അവർ ആരാധകരോട് ആവശ്യപ്പെട്ടു.

Also Read: Covid 19 Second Wave: Katrina Kaif ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; താരം വീട്ടിൽ നിരീക്ഷത്തിലാണ്

ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നുവെന്നും പക്ഷേ ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് ആയി റിസൾട്ട് വന്നുവെന്നും അതുകൊണ്ട് വീട്ടിൽ സ്വയം ക്വറന്റൈനിൽ കഴിയുകയാണെന്നും നഗ്മ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. മാത്രമല്ല വാക്സിന്റെ ആദ്യ ഡോസ് എടുത്താലും എല്ലാവരും എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കണമെന്നും തരാം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

 

 

നഗ്മയുടെ പോസ്റ്റിന് കമന്റുമായി ആലിയ ഭട്ടിന്റെ അമ്മയും പ്രസിദ്ധ നടിയുമായ സോണി റസ്ദൻ എത്തിയിരുന്നു.  അവർ നഗ്മയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചാണ് എത്തിയത്. 

നിരവധി സന്ദേശങ്ങളാണ് നഗ്മയോട് സുരക്ഷിതമായി ഇരിക്കാൻ പറഞ്ഞുകൊണ്ട് എത്തുന്നത്. നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും കമന്റുകളുമായി എത്തിയിരുന്നു. 

നഗ്മ നടി എന്നതിലുപരി മഹിള കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇപ്പോൾ. എന്തായാലും വാക്സിനേഷന് ശേഷം കൊവിഡ് സ്ഥിരീകരിച്ച ആദ്യത്തെ സെലിബ്രിറ്റിയല്ല നഗ്മ. 

Trending News