പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത 'ആദിപുരുഷ് ' എന്ന സിനിമയുടെ എച്ച് ഡി പതിപ്പ് പുറത്തായി. ചിത്രം ആഗസ്റ്റില്‍ ഒടിടിയില്‍ റിലീസിനെത്തുന്നതിനു മുന്‍പാണ് ഇങ്ങനെ സംഭവിച്ചത്. സിനിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പൈററ്റഡ് സൈറ്റുകളിലാണ്. ഇതിനു പിന്നാലെ സിനിമയുടെ രംഗങ്ങളും വ്യാപകമായി പ്രചരിക്കുന്നു. എന്നാൽ സിനിമ ചോർന്നത് എങ്ങിനെ എന്നതിനെക്കുറിച്ച് ഇത് വരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അണിയറപ്രവര്‍ത്തകരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആദിപുരുഷിന്റെ ഒടിടി അവകാശം വലിയ തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എച്ച്ഡി പതിപ്പ് ചോര്‍ന്നത് സിനിമ പ്രവർത്തകരെ സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ജൂണ്‍ 13 നാണ് ആദിപുരുഷ് തീയേറ്ററുകളിൽ റിലീസ് ചെയതത്. ബോക്‌സ് ഓഫീസില്‍ പതിനഞ്ചോളം ദിവസം പിന്നിടുമ്പോള്‍ 450 കോടിയാണ് ചിത്രം നേടിയത്. 700 കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നത്. ടി സീരീസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ. അതേസമയം റിലീസ് ചെയ്ത ഉടനെ കടുത്ത വിമർശനങ്ങളാണ് ചിത്രം നേരിട്ടുകൊണ്ടിരിക്കുന്നത്. ചിത്രത്തിനെതിരെ വ്യാപക പരാതിയുമായി നിരവധി സംഘടനകളാണ് എത്തിയത്. മോശവും അന്തസ്സാരമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു.
ALSO READ: തിയേറ്ററുകളിൽ തീയാകാൻ ദുൽഖർ; 'കിംഗ് ഓഫ് കൊത്ത'യുടെ റിലീസ് തീയതി പുറത്ത്
മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ സെന്‍സര്‍ബോര്‍ഡ് എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് സിനിമയക്കുറിച്ച് പ്രതികരിച്ചത്. ജീവനു ഭീഷണിയുണ്ടെന്ന് സംഭാഷണരചയിതാവായ മനോജ് ശുക്‌ള വ്യക്തമാക്കിയതിനെ തുടര്‍ന്ന് മുംബൈ പോലീസ് അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തി. ഒരു വ്യക്തിയുടേയും വികാരം വ്രണപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും സിനിമയില്‍ മാറ്റംവരുത്താന്‍ സംവിധായകനും തിരക്കഥാകൃത്തും തയ്യാറാകണമെന്നും വാര്‍ത്താവിതരണമന്ത്രി അനുരാഗ് ശുക്‌ള പ്രതികരച്ചു.
കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി സിനിമയുടെ സംഭാഷണങ്ങള്‍ക്കെതിരേ നല്‍കിയ ഹര്‍ജിയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും സെന്‍സര്‍ ബോര്‍ഡിനെയും ശക്തമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തിരക്കഥാകൃത്തായ മനോജ് മുന്‍താഷിറിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തോട് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിശ്വാസികളുടെ വികാരത്തെ സിനിമ വ്രണപ്പെടുത്തിയെന്നും സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
'സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിന്റെ സ്വഭാവം തന്നെ പ്രശ്നമാണ്. മഹത്തരമായ ഒരു മാതൃകയായാണ് രാമായണം കരുതപ്പെടുന്നത്. ആളുകള്‍ വളരെ സഹിഷ്ണുതയുള്ളവരാണെന്ന് കരുതി, ഞങ്ങള്‍ ഇതിനെതിരേ കണ്ണടച്ചാല്‍ നിങ്ങള്‍ അവരെ ഇനിയും പരീക്ഷിക്കുകയില്ലേ, ഈ രാജ്യത്തെ പൗരന്മാരും യുവാക്കളും ബുദ്ധിയില്ലാത്തവരാണെന്നാണോ കരുതുന്നത്. ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും എല്ലാ കാണിച്ചിട്ട് ഇത് രാമായണമല്ലെന്ന് പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും എന്നും കോടതി ചോദിച്ചു.
സെന്‍സര്‍ ബോര്‍ഡ് ആദിപുരുഷ് എന്ന സിനിമയുടെ കാര്യത്തിൽ അവരുടെ കടമ നിറവേറ്റിയോ എന്നും കോടതി ആരാഞ്ഞു. 'ഈ സിനിമ കണ്ടതിന് ശേഷം ആളുകള്‍ നിയമം കയ്യിലെടുത്തില്ല എന്നതില്‍ സമാധാനമുണ്ട്. ആദ്യം തന്നെ വിവാദപരമായ കാര്യങ്ങള്‍ നീക്കം ചെയ്യണമായിരുന്നു. പല രംഗങ്ങളും പ്രായപൂര്‍ത്തിയാവര്‍ മാത്രം കാണേണ്ട എ സര്‍ട്ടിഫിക്കറ്റ് കാറ്റഗറിയില്‍ പെടുന്നതാണന്നു തോന്നുന്നുവെന്നും ഇത്തരം സിനിമകള്‍ കാണുന്നത് വളരെ ദുഷ്‌കരമാണ്. പ്രഭാസിനു പുറമേ കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...