Anand Sreebala Release Date Announced: അർജുൻ അശോകൻ ചിത്രം 'ആനന്ദ് ശ്രീബാല' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Arjun Ashokan: അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയന്റെ മകൻ വിഷ്ണു വിനയ് ആണ്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2024, 02:35 PM IST
  • അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്
  • കേരളത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Anand Sreebala Release Date Announced: അർജുൻ അശോകൻ ചിത്രം 'ആനന്ദ് ശ്രീബാല' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല ' റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 15ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അർജുൻ അശോകനും അപർണ ദാസും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മാളികപ്പുറം, 2018 എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രമാണിത്. മാളികപ്പുറം എന്ന മെഗാ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ALSO READ: ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ഹലോ മമ്മി'! ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു!

പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത വലിയ ഇടവേളയ്ക്ക് ശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലയ്ക്കുണ്ട്.

സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു.

ALSO READ: ആകാംക്ഷ വർധിപ്പിച്ച് 'ത്രയം'; ട്രെയിലർ പുറത്തുവിട്ടു, ചിത്രം ഒക്ടോബർ 25ന് പ്രദർശനത്തിനെത്തും

എഡിറ്റർ- കിരൺ ദാസാണ്. ലൈൻ പ്രൊഡ്യൂസഴ്സ്- ഗോപകുമാർ ജി കെ, സുനിൽ സിംഗ്. പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ജി നായർ. ഡിസൈൻ- ഓൾഡ് മോങ്ക്സ്. സ്റ്റിൽസ്- ലെബിസൺ ഗോപി. ടീസർ കട്ട്- അനന്ദു ഷെജി അജിത്, പി ആർ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News