Anand Sreebala Movie Teaser: വിനയന്റെ മകൻ വിഷ്ണു സംവിധായകൻ, അർജുൻ അശോകൻ നായകൻ; "ആനന്ദ് ശ്രീബാല"യുടെ ടീസർ പുറത്തിറക്കി

Anand Sreebala Official Teaser: സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമായ വിഷ്ണു വിനയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 15, 2024, 03:08 PM IST
  • മാളികപ്പുറം എന്ന മെഗാ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് "ആനന്ദ് ശ്രീബാല"യുടെ രചന നിർവഹിക്കുന്നത്
  • കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്
Anand Sreebala Movie Teaser: വിനയന്റെ മകൻ വിഷ്ണു സംവിധായകൻ, അർജുൻ അശോകൻ നായകൻ; "ആനന്ദ് ശ്രീബാല"യുടെ ടീസർ പുറത്തിറക്കി

അർജുൻ അശോകനും അപർണ്ണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം "ആനന്ദ് ശ്രീബാല"യുടെ ടീസർ പുറത്തിറക്കി. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമായ വിഷ്ണു വിനയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ് ശ്രീബാല '.

മാളികപ്പുറം എന്ന മെഗാ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് "ആനന്ദ് ശ്രീബാല"യുടെ രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.

ALSO READ: ജോസൂട്ടി പട്ടാളക്കാരനാകാൻ പോയോ? സ്വർഗം സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

ത്രില്ലർ മൂഡിലുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസുകൾ കീഴടക്കിയ നടി സംഗീത വലിയ ഇടവേളയ്ക്ക് ശേഷം ഒരു  മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

രഞ്ജിൻ രാജാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. ചായാഗ്രഹണം- വിഷ്ണു നാരായണൻ. എഡിറ്റർ- കിരൺ ദാസ്. ലൈൻ പ്രൊഡ്യൂസഴ്സ്- ഗോപകുമാർ ജി കെ, സുനിൽ സിംഗ്. പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ബിനു ജി നായർ. പി ആർ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ഡിസൈൻ- ഓൾഡ് മോങ്ക്സ്. സ്റ്റിൽസ്- ലെബിസൺ ഗോപി. ടീസർ കട്ട്- അനന്ദു ഷെജി അജിത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News