Anand Sreebala: അർജുൻ അശോകൻ കേന്ദ്ര കഥാപാത്രം; 'ആനന്ദ് ശ്രീബാല' പോസ്റ്ററുകളെത്തി

അപർണ ദാസ് നായികയാകുന്ന ചിത്രത്തിൽ നടി സം​ഗീതയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ അഭിനയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 01:37 PM IST
  • വിഷ്ണു വിനയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • അഭിലാഷ് പിള്ളയാണ് രചന നിർവഹിച്ചിരിക്കുന്നത്.
Anand Sreebala: അർജുൻ അശോകൻ കേന്ദ്ര കഥാപാത്രം; 'ആനന്ദ് ശ്രീബാല' പോസ്റ്ററുകളെത്തി

അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. വിഷ്ണു വിനയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് രചന നിർവഹിച്ചിരിക്കുന്നത്. മിസ്റ്ററി ത്രില്ലർ ചിത്രമാണിതെന്ന് അണിയറക്കാർ വ്യക്തമാക്കുന്നു. അപർണ ദാസ് ആണ് ചിത്രത്തിലെ നായിക. നടി സം​ഗീതയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, അജു വർ​ഗീസ്, സൈജു കുറുപ്പ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെ​ഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Sookshma Darshini Movie: 'സൂക്ഷ്മ ദർശിനി' ഒരുങ്ങുന്നു; സ്വിച്ച് ഓൺ ചടങ്ങിൻ്റെ വീഡിയോ പുറത്ത്

ബേസിൽ ജോസഫും നസ്രിയ നസീമും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം സൂക്ഷ്മദർശിനിയുടെ സ്വിച്ച് ഓൺ ചടങ്ങിൻ്റെ ഔദ്യോ​ഗിക വീഡിയോ പുറത്തിറക്കി. നോൻസെൻസ് എന്ന ചിത്രം സംവിധാനം ചെയ്ത എം സി ജിതിനാണ് സൂക്ഷ്മദർശിനിയുടെ സംവിധായകൻ. ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

സംവിധായകന്‍ എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥയ്ക്ക് എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടി ബി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.  ശരൺ വേലായുധൻ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിം​ഗ്. 

സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, സ്റ്റില്‍സ്: രോഹിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതീഷ് മാവേലിക്കര, പോസ്റ്റര്‍ ഡിസൈന്‍: പവിശങ്കര്‍, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്ടര്‍: ഹാഷിര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. നസ്‌റിയയ്ക്കും ബേസില്‍ ജോസഫിനും പുറമെ ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News