Bobby Chemmannur: ബോബി ചെമ്മണ്ണൂരിന് ആശ്വാസം; ഹൈക്കോടതി മാപ്പ് സ്വീകരിച്ചു

Bobby Chemmannur: ജാമ്യം നൽകിയതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിലാണ് കോടതിയുടെ ഇടപെടൽ

Written by - Zee Malayalam News Desk | Last Updated : Jan 15, 2025, 02:40 PM IST
  • ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാത്തതിൽ വിശീദകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
  • 12 മണിക്ക് മുൻപ് വിശദീകരണം നൽകണമെന്നായിരുന്നു നിർദേശം.
  • അല്ലാത്തപക്ഷം ജാമ്യം റദ്ദാക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അറിയിച്ചിരുന്നു.
Bobby Chemmannur: ബോബി ചെമ്മണ്ണൂരിന് ആശ്വാസം; ഹൈക്കോടതി മാപ്പ് സ്വീകരിച്ചു

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് അപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. തുടർനടപടി ഹൈക്കോടതി അവസാനിപ്പിച്ചു.  ജാമ്യം നൽകിയതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിലാണ് കോടതിയുടെ ഇടപെടൽ. ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാത്തതിൽ വിശീദകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. 12 മണിക്ക് മുൻപ് വിശദീകരണം നൽകണമെന്നായിരുന്നു നിർദേശം. അല്ലാത്തപക്ഷം ജാമ്യം റദ്ദാക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അറിയിച്ചിരുന്നു. 

സാങ്കേതിക പ്രശ്നം മൂലമാണ് ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇന്ന് രാവിലെയാണ് റിലീസ് ഓ‍ഡർ എത്തിയത്. ഇന്നലെ എത്തുമെന്ന് പറഞ്ഞെങ്കിലും ആരും എത്തിയിരുന്നില്ല. പിന്നീടാണ് സാങ്കേതിക പ്രശ്നമാണെന്ന് അറിഞ്ഞതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്ന് ഇറങ്ങാതിരുന്നത്. കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുകയാണെന്നും ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇനി ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ ഉണ്ടാവില്ല. നിരുപാധികം മാപ്പുപറയുന്നുവെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരുകയായിരുന്നു. ഇതിനിടെ ബോബിയുടെ അനുയായികൾ കാക്കനാട് ജയിലിന് പുറത്ത് തടിച്ചുകൂടുകയും ചെയ്തിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷമുള്ള സംഭവവികാസങ്ങളിലാണ് കോടതി സ്വമേധയാ കേസ് പരി​ഗണിക്കാൻ തീരുമാനിച്ചത്. പിന്നീട് ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കഥ മെനയാൻ ശ്രമിക്കുകയാണോയെന്ന് കോടതി ചോദിച്ചു. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനും കഴിയും. തനിക്ക് മുകളിൽ ആരുമില്ലെന്നാണോ ബോബിയുടെ വിചാരം. മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ടെന്നും കോടതി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News