Boby Chemmanur: ബോബി ചെമ്മണ്ണൂരിന് കുരുക്ക്; അസാധാരണ നീക്കവുമായി കോടതി, ഹൈക്കോടതി സ്വമേധയാ കേസ് പരി​ഗണിക്കും

Boby Chemmanur Kerala High Court: കാക്കനാട് ജയിലിന് മുന്നിൽ ബോബി ചെമ്മണ്ണൂരിൻറെ അനുയായികൾ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് കോടതിയുടെ നടപടി.

Written by - Zee Malayalam News Desk | Last Updated : Jan 15, 2025, 10:30 AM IST
  • ജാമ്യം നൽകിയിട്ടും ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല
  • ജാമ്യം നൽകിയതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി സ്വമേധയാ കേസ് വീണ്ടും പരിഗണിക്കുന്നത്
Boby Chemmanur: ബോബി ചെമ്മണ്ണൂരിന് കുരുക്ക്; അസാധാരണ നീക്കവുമായി കോടതി, ഹൈക്കോടതി സ്വമേധയാ കേസ് പരി​ഗണിക്കും

കൊച്ചി: നടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക് മുറുകുന്നു. ഹൈക്കോടതി സ്വമേധയാ കേസ് പരിഗണിക്കും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻറേതാണ് നടപടി. ജാമ്യം നൽകിയതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിലാണ് കോടതിയുടെ ഇടപെടൽ.

പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് ഹാജരാകാൻ കോടതി നിർദേശിച്ചു. കാക്കനാട് ജയിലിന് മുന്നിൽ ബോബിയുടെ അനുയായികൾ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് കോടതിയുടെ നടപടി. അതേസമയം, ഹൈക്കോടതി കേസ് പരിഗണിക്കും മുൻപ് ബോബിയെ പുറത്തിറക്കാൻ നീക്കം നടക്കുന്നുണ്ട്. ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News