തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു എറിൻ. വെള്ളത്തിൽ വീണ രണ്ട് കുട്ടികൾ ഇന്നലെ മരിച്ചിരുന്നു. ആൻ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത്. റിസർവോയറിൽ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി.
അപകടത്തിൽപ്പെട്ട കുട്ടികളിൽ ഒരാളായ നിമ ചികിത്സയിൽ തുടരുകയാണ്. നാല് പെൺകുട്ടികളാണ് പീച്ചി ഡാമിന്റെ റിസർവോയറിൽ വീണത്. നിമയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ജൂബിലി മിഷൻ ആശുപത്രി അറിയിച്ചു. തെക്കേക്കുളം ഭാഗത്താണ് പെൺകുട്ടികൾ വീണത്. ഞായറാഴ് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
ALSO READ: പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു
കാൽവഴുതി വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാല് പേരും വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകടത്തിൽപ്പെട്ട നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആൻഗ്രസും എറിനും അലീനയും. പീച്ചി പള്ളി പെരുന്നാളിന് വന്ന ഇവർ ഡാം കാണാൻ ഇറങ്ങിയതാണ്. തൃശൂർ സെന്റ് ക്ലെയേഴ്സ് സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ട നാലുപേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.