പത്തനംതിട്ട: പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആകെ 58 പേർ പ്രതികളെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ. കേസിലെ മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. പത്തനംതിട്ട, ഇലവുംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 29 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കേസിൽ ഇതുവരെ ആകെ 43 പ്രതികളാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ വിദേശത്താണ്. ഇയാളെ നാട്ടിൽ എത്തിക്കുമെന്ന് എസ്പി പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. അഞ്ച് തവണ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ 25 അംഗ സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാർ, ഡിവൈ.എസ്പി എസ് നന്ദകുമാർ, വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരായ ഡി ഷിബു കുമാർ, ടി.കെ. വിനോദ് കൃഷ്ണൻ, ജിബു ജോൺ, വനിതാ എസ്ഐ കെ.ആർ. ഷെമി മോൾ എന്നിവർ ഉൾപ്പെട്ടതാണ് പ്രത്യേക അന്വേഷണ സംഘം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.