വയനാട്: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. അമരക്കുനിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കടുവയുടെ ആക്രമണമുണ്ടായത്. തൂപ്ര അങ്കണവാടിക്ക് സമീപം ചന്ദ്രൻ പെരുംപറമ്പിലിന്റെ ആടിനെ കടുവ കൊന്നു. കടുവയ്ക്കായി വനംവകുപ്പ് ഡ്രോൺ വഴി തിരച്ചിൽ തുടരുന്നതിനിടെയാണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. ചന്ദ്രന്റെ വീടിനോട് ചേർന്നുള്ള ആട്ടിൻകൂട്ടിലാണ് കടുവയെത്തിയത്. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂട്ടിൽ ആടിന്റെ ജഡം വച്ച് കടുവയെ മയക്കുവെടി വയ്ക്കാൻ തയാറെടുക്കുകയാണ് വനംവകുപ്പ്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടിനെയാണ് കടുവ പിടികൂടുന്നത്.
അമരക്കുനി ഊട്ടിക്കവലയിലെ ബിജുവിന്റെ വീട്ടിലെ ആടിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. കുങ്കി ആനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ കഴിഞ്ഞ ദിവസവും നടത്തിയിരുന്നു. തെർമൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തുകയാണ്. മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആര്.ആര്.ടി. സംഘം സ്ഥലത്തുണ്ട്. കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിരുന്നു. അതേസമയം പ്രദേശത്തെ ജനങ്ങൾ കടുവ ഭീതി മൂലം കടുത്ത ആശങ്കയിലും പ്രതിഷേധത്തിലുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.