Neyyattinkara Samadhi Case: നെയ്യാറ്റിൻകര ദുരൂഹ സമാധി; തുടർനടപടികളുമായി പൊലീസ് മുന്നോട്ട്, കുടുംബം ഹൈക്കോടതിയെ സമീപിച്ചേക്കും

നെയ്യാറ്റിൻകര പോലീസ് നോട്ടീസ് നൽകി നടപടികളുമായി മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ നീക്കം.  

Written by - Zee Malayalam News Desk | Last Updated : Jan 14, 2025, 06:51 PM IST
  • ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
  • തുടർന്ന് കല്ലറ പൊളിക്കാൻ നെയ്യാറ്റിൻകര പോലീസ് കലക്ടറോട് അനുമതി തേടുകയായിരുന്നു.
  • അയൽവാസിയായ വിശ്വംഭരൻ എന്നയാളും ഗോപൻ സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി ൻകിയിരുന്നു.
Neyyattinkara Samadhi Case: നെയ്യാറ്റിൻകര ദുരൂഹ സമാധി; തുടർനടപടികളുമായി പൊലീസ് മുന്നോട്ട്, കുടുംബം ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകര ദുരൂഹ സമാധി കേസിൽ ഗോപൻ സ്വാമിയുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. അഡ്വക്കേറ്റ് രഞ്ജിത് ചന്ദ്രനാണ് ഗോപൻ സ്വാമിയുടെ കുടുംബത്തിന് വേണ്ടി വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. ഗോപൻ സ്വാമിയുടെ സമാധി വിഷയത്തിൽ നെയ്യാറ്റിൻകര പോലീസ് നോട്ടീസ് നൽകി നടപടികളുമായി മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ നീക്കം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോപൻ സ്വാമിയുടെ സമാധി വിവരം മക്കൾ പോസ്റ്റർ പതിപ്പിച്ചു കൊണ്ട് പുറം ലോകത്തെ അറിയിക്കുന്നത്. തുടർന്ന് ​ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. തുടർന്ന് കല്ലറ പൊളിക്കാൻ നെയ്യാറ്റിൻകര പോലീസ് കലക്ടറോട് അനുമതി തേടുകയായിരുന്നു. അയൽവാസിയായ വിശ്വംഭരൻ എന്നയാളും ഗോപൻ സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി ൻകിയിരുന്നു.   

Also Read: Sabarimala Makaravilakku 2025: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യം

തുടർന്ന് തിങ്കളാഴ്ച രാവിലെ സബ് കളക്ടർ ആൽഫ്രഡ് ഐഎഎസ് സ്ഥലത്തെത്തി സമാധി പൊളിക്കാൻ പോലീസിന് നിർദ്ദേശം നൽകി. എന്നാൽ തങ്ങൾക്ക് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഒരു മുന്നറിയിപ്പോ, കത്തോ ലഭിച്ചില്ലെന്നും അച്ഛന്റെ സമാധി പൊളിക്കാനുള്ള ശ്രമം ആസൂത്രിതമാണെന്നും ചില താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ശ്രമമെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ഏതാനും ഹൈന്ദവ സംഘടനകൾ കൂടി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടുകൂടി സ്ഥിതിഗതികൾ വഷളായി.

തുടർന്ന് പ്രതിഷേധങ്ങൾ കാരണം കല്ലറ പൊളിക്കുന്ന നടപടി തൽക്കാലം നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പി ഓഫീസിൽ സബ് കളക്ടറുടെ സാന്നിധ്യത്തിൽ ​ഗോപൻ സ്വാമിയുടെ മക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സംഭവത്തിൽ കുടുംബത്തിന് നോട്ടീസ് നൽകി നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനായിരുന്നു പോലീസ് തീരുമാനം. ഈ സാഹചര്യത്തിലാണ് നാളെ ഹൈക്കോടതി സമീപിക്കുന്നത്. 

എന്നാൽ ഇന്നലെ സ്റ്റേഷനിലെത്തി മക്കൾ നൽകിയ മൊഴികളിൽ പലതിലും വൈരുദ്ധ്യം ഉള്ളതായും പൊലീസ് പറയുന്നു. ഗോപൻ സ്വാമി സമാധിയായി എന്ന് പറയുന്ന വ്യാഴാഴ്ചയും തൊട്ടടുത്ത ദിവസങ്ങളിലും ഇവരുടെ വീട്ടിൽ വന്നു പോയ നെയ്യാറ്റിൻകര സ്വദേശികളെ പോലീസ് ചോദ്യം ചെയ്തേക്കും. കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് അവശനായ ഗോപൻ സ്വാമി വർഷങ്ങളായി ക്ഷേത്രാചാര ചടങ്ങുകളിൽ പങ്കെടുക്കാറില്ല. ഇദ്ദേഹത്തെ അയൽവാസികൾ പോലും കണ്ടിട്ട് ഏറെനാളായെന്ന് പോലീസിന് മൊഴിയും ലഭിച്ചിട്ടുണ്ട് .

ഈ സാഹചര്യത്തിൽ വീട്ടിൽനിന്നും 200 മീറ്റർ അധികം ദൂരം വരുന്ന സമാധിസ്ഥലത്ത്, സമാധിക്കായി അച്ഛൻ നടന്നുവന്നിരിക്കുകയായിരുന്നു എന്നു പറയുന്ന മക്കളുടെ മൊഴിയുംപോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News