ന്യൂഡൽഹി: പ്രയാഗ്രാജിലെ മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്കാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷണിച്ചിരുന്നു.
Also Read: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി
കുംഭമേളയിലെ പുണ്യസ്നാനങ്ങളിലൊന്നായ പൗഷ് പൂർണിമ സ്നാനത്തിൽ പങ്കെടുക്കാനായി പതിനായിരങ്ങളാണ് പ്രയാഗ് രാജിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. പുലർച്ചെ മൂടൽമഞ്ഞിനെ അവഗണിച്ച് ഭക്തർ സ്നാനഘട്ടങ്ങളിലേക്ക് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഗംഗ-യമുന-സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിലെ പുണ്യസ്നാനത്തിനായി വലിയ തിരക്കുണ്ട്. മഹാകുംഭനഗറിലെ വിവിധ സ്നാനഘട്ടുകളിലായി ആദ്യദിനങ്ങളിൽ തന്നെ രണ്ട് കോടി ജനങ്ങൾ പുണ്യസ്നാനത്തിന്റെ സുകൃതം തേടും എന്നാണ് കണക്കാക്കുന്നത്.
മകരവിളക്ക് ദിനമായ ജനുവരി 14 ന് മകരസംക്രാന്തി, 29 ന് മൗനി അമാവാസി, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി, 12 ന് മാഘപൂർണിമ, 26 ന് മഹാശിവരാത്രി എന്നീ പുണ്യദിനങ്ങളിലും വലിയ തിരക്കാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്. ഇത്തവണ മഹാകുംഭമേള ദർശിക്കാൻ കുറഞ്ഞത് 45 കോടി ഭക്തർ എത്തുമെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ വിലയിരുത്തൽ. ഫെബ്രുവരി 26 ന് മഹാശിവരാത്രി സ്നാനത്തോടെയാണ് 45 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന മഹോത്സവം സമാപിക്കുന്നത്.
പ്രയാഗ് രാജിൽ മഹാകുംഭമേളക്കായി വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രയാഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാൻ ഘട്ടുകൾ തയാറാക്കിയിട്ടുണ്ട്. വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജിൽ പ്രത്യേക ലക്ഷ്വറി ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 14000 മുതൽ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകളുമുണ്ട്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ചയാണ് യുപി സർക്കാർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.