Surya Guru Yuti: പഞ്ചാംഗമനുസരിച്ച് സൂര്യനും വ്യാഴവും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ഈ രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരം.
Makara Sankranti Lucky Zodiacs: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിന്റെ ഫലമായി ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യുന്നു.
Surya Guru Yuti: പഞ്ചാംഗമനുസരിച്ച് സൂര്യനും വ്യാഴവും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ഈ രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരം.
Makara Sankranti Lucky Zodiacs: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിന്റെ ഫലമായി ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യുന്നു. അതിൻ്റെ സ്വാധീനം എല്ലാവരിലും ഉണ്ടാകും. മകരസംക്രാന്തി ദിനമായ ജനുവരി 14 ന് അതായത് നാളെ ഒരു അടിപൊളി യോഗം രൂപപ്പെടുകയാണ്.
ഈ ദിവസം സൂര്യൻ മകര രാശിയിൽ പ്രവേശിക്കും. അതുമൂലം സൂര്യൻ്റെയും വ്യാഴത്തിൻ്റെയും കൂടിച്ചേരൽ ഉണ്ടാകുകയും അതിലൂടെ നവപഞ്ചമ യോഗം സൃഷ്ടിക്കും.
ഏകദേശം 12 വർഷത്തിനു ശേഷമാണ് ഈ കോമ്പിനേഷനിലൂടെ ഈ യോഗം രൂപപ്പെടുന്നത്. സമയത്ത് 3 രാശികളുടെ ഭാഗ്യം ശരിക്കും തിളങ്ങും. ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുമുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
വൃശ്ചികം (Scorpio): നവപഞ്ചമ യോഗം ഇവർക്ക് നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ ഇവർക്ക് അപ്രതീക്ഷിത ധനലാഭം, ജീവിതത്തിൽ നല്ല മാറ്റങ്ങൾ, കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടാകും, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാം. വരുമാനത്തിൽ വർദ്ധനവ്
ധനു (Sagittarius): നവപഞ്ചമ യോഗം ധനു രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ ഇവർക്ക് നിക്ഷേപത്തിൽ നിന്ന് ലാഭത്തിനുള്ള അവസരങ്ങൾ ലഭിക്കും. എല്ലാത്തരം ആഡംബരങ്ങളും ആസ്വദിക്കാണ് യോഗം, ജീവിതത്തിൽ ആഡംബരങ്ങൾ അനുഭവിക്കാൻ സാധിക്കും, സമ്പത്തിൽ വർദ്ധനവിന് സാധ്യത, സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, തൊഴിൽരഹിതർക്ക് ജോലി, വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും.
മകരം (Capricorn): ഈ യോഗം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ, പ്രവർത്തന ശൈലി മെച്ചപ്പെടും, സാമ്പത്തികവും ശാരീരികവും മാനസികവുമായ അവസ്ഥ മെച്ചപ്പെടും. സമയം നല്ലതായിരിക്കും, പുതിയ ജോലി ചെയ്യാനുള്ള ഒരു ആശയം നിങ്ങളുടെ മനസ്സിൽ വരും, ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്ന് വിട്ടുനിൽക്കും. മനസ്സ് സന്തോഷത്തോടെ നിലനിൽക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)