Kochi : ഏറെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 4 എത്താൻ ഒരുങ്ങുകയാണ്. ഷോയുടെ ലോഗോ ഫെബ്രുവരി 27 ന് പുറത്ത് വിട്ടിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മോഹൻലാൽ സീസൺ 4 ൽ നിന്ന് പിന്മാറി. എന്നാൽ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. മോഹൻലാലിന് പകരം ഇത്തവണ സുരേഷ് ഗോപി എത്തുമെന്നാണ് സൂചന. ഷോ മാർച്ചിൽ തന്നെ ആരംഭിക്കുമെന്ന് ഏഷ്യാനെറ്റ് അറിയിച്ചിരുന്നു.
ഷോയിൽ മത്സരാർത്ഥിയായ സന്തോഷ് പണ്ഡിറ്റ് എത്തുമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇപ്പോൾ മോഹൻലാൽ പിന്മാറിയെന്ന വാർത്തകൾക്ക് പിന്നിലുള്ള കാര്യമാണ് ആരാധകർ അന്വേഷിക്കുന്നത്. ഇതിന് മുമ്പ് ബിഗ് ബോസ് തമിഴിൽ നിന്ന് കമല ഹാസനും പിന്മാറിയിരുന്നു. കമലഹാസന് പകരം ഇത്തവണ ബിഗ് ബോസ് തമിഴിൽ എത്തുന്നത് ചിമ്പുവാണ്. ഹിന്ദിയിൽ ഷോ അവതരിപ്പിക്കുന്നത് സൽമാൻ ഖാനാണ്.
ALSO READ: Kaduva : കടുവയുടെ ഷൂട്ടിങ് പൂർത്തിയായി; കനൽ കണ്ണൻ മികച്ച ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാൾ : പൃഥ്വിരാജ്
മോഹൻലാൽ ഷോയിൽ നിന്ന് പിന്മാറുന്നതിൽ ആരാധകർ ഏറെ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ സുരേഷ് ഗോപി എത്തുന്നതാണ് നല്ലതെന്ന അഭിപ്രായവുമായി എത്തുന്നവരും കുറവല്ല. സുരേഷ് ഗോപി അതിഗംഭീരമായി തന്നെ ഷോ മുന്നോട്ട് കൊണ്ട് പോകുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ ഷൂട്ടിംഗ് തിരക്കുകളിൽ ആയതിനാൽ ഇത്തവണ ബിഗ് ബോസിൽ എത്തില്ലെന്ന് മുമ്പ് തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെയും മറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങും അണിയറ പ്രവർത്തനങ്ങളൂം പുരോഗമിക്കുന്ന സാഹചര്യത്തിൽ മോഹൻലാൽ പരിപാടിയിൽ നിന്ന് മാറി നിൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഏഷ്യാനെറ്റോ, മോഹൻലാലോ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ പേരിനൊപ്പം തന്നെ മുകേഷിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ സുരേഷ് ഗോപിക്കാണ് കൂടുതൽ സാധ്യത. ലോഗോയ്ക്ക് ഒപ്പം 'അസതോ മ സദ് ഗമയ' എന്ന പാട്ടാണ് പശ്ചാത്തലമായി ഉണ്ടായിരുന്നതെന്നാണ് ഇതിന് കാരണമായി പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...