പാസ്പോർട്ടിലെ ആശയക്കുഴപ്പം ട്രാൻസ്ജെന്റർ രഞ്ജു രഞ്ജിമാർ ദുബായി എയർപോർട്ടിൽ കുടുങ്ങി.30 മണിക്കൂറോളമാണ് ഇവർ എയർപോർട്ടിൽ കുടുങ്ങിയത്. പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
രഞ്ജു രഞ്ജിമാർ തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് ദുബായിലെത്തിയത്. വിമാനത്താവളത്തിൽ പരിശോധനയിൽ പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് എയർപോർട്ടിൽ ആശയക്കുഴപ്പത്തിനിടയാക്കിയത്.
പാസ്പോർട്ടിൽ കൃത്രിമം നടത്തിയതാകും എന്നു വിചാരിച്ച് തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തുടർന്ന് വാർത്ത പുറത്ത് വന്നതോടെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവർത്തകരുടെയും ശ്രമങ്ങളെ തുടർന്ന് അധികൃതരെ കാര്യം ബോധിപ്പിക്കാനായി. ശേഷം രഞ്ജുവിന് ദുബായ് എയർപേർട്ടിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചത്.
തന്റെ പോരാട്ടം വിജത്തിൽ എത്തിയതന്ന് രഞ്ജു തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ സമൂഹത്തിൽപെട്ടവർക്ക് ഇനി സ്വാതന്ത്ര്യത്തോടെ ദുബായിലേക്ക് വരാമെന്ന പ്രത്യാശയും ഫെയ്സ്ബുക്കിൽ അവർ പങ്കുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...