വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ദൈർഘ്യം കുറച്ച് അണിയറപ്രവർത്തകർ. ചിത്രത്തിൻറെ ദൈർഘ്യം 20 മിനിറ്റാണ് കുറച്ചിരിക്കുന്നത്. ആരാധകരുടെയും സിനിമ പ്രേമികളുടെയും വിതരണക്കാരുടെയും ആവശ്യം അനുസരിച്ചാണ് ചിത്രത്തിൻറെ ദൈർഘ്യം കുറച്ചതെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന്, സെപ്തംബര് 1 മുതൽ ചിത്രത്തിൻറെ ദൈർഘ്യം കുറഞ്ഞ വേർഷനായിരിക്കും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ, ആഗസ്റ്റ് 31 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രത്തിൻറെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം ലഭിച്ചപ്പോൾ രണ്ടാം ഭാഗത്തിന് വളരെ തണുപ്പൻ പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇതിന് പ്രധാന കാരണം ചിത്രത്തിൻറെ ദൈർഘ്യം തന്നെയായിരുന്നു.
We Heard You #Cobra is now Trimmed by 20 Mins as suggested by film-goers,fans,media friends, distributors & exhibitors
Will be updated from this evening in all the screens Do watch & support the film..@chiyaan@AjayGnanamuthu@RedGiantMovies_ @SonyMusicSouth pic.twitter.com/4a4mlnYOF2
— Seven Screen Studio (@7screenstudio) September 1, 2022
ആദ്യം ചിത്രത്തിൻറെ ദൈർഘ്യം 3 മണിക്കൂർ 3 മിനിറ്റ് 3 സെക്കന്റുകളായിരുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് ജ്ഞാനമുത്തുവാണ്. അതിബുദ്ധിമാനാനായ ഒരു ഗണിത ശാസ്ത്രഞ്ജന്റെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്. ചിത്രത്തിൽ നായികയായി എത്തിയത് ശ്രീനിധി ഷെട്ടിയാണ്. ചിത്രം ആഗോളതലത്തിൽ മൂന്ന് ഭാഷകളിലായി ആണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ വിക്രം 7 വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നത്. ചിത്രത്തിൻറെ തമിഴ്‌നാട്ടിലെ വിതരണാവകാശങ്ങൾ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസിനാണ്.
ALSO READ: Cobra Movie Review: രണ്ടാം പകുതിയിൽ കലം ഉടച്ചോ? കോബ്ര മൂവി റിവ്യൂ
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, വാർത്തകൾ സത്യമല്ലെന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിക്കുകയായിരുന്നു. ചിത്രത്തിൽ കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായികയായി എത്തിയത്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളീതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. ഇര്‍ഫാന്‍ പഠാൻ വില്ലന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...