Manjummel Boys: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്; നടപടി ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിൽ

Manjummel Boys Movie Case: ഏഴ് കോടി രൂപ മുടക്കിയിട്ട് ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതിയുടെ നടപടി.

Written by - Zee Malayalam News Desk | Last Updated : Apr 13, 2024, 01:18 PM IST
  • 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് കോടതി ഉത്തരവ്
  • പറവ ഫിലിംസിന്റെയും പാർട്ട്ണർ ഷോണിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കുക
Manjummel Boys: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്; നടപടി ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിൽ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കോടതി ഉത്തരവ്. എറണാകുളം സബ് കോടതിയാണ് ഉത്തവിട്ടത്. 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് സബ് കോടതി ജ‍ഡ്ജി സുനിൽ വർക്കി ഉത്തരവിട്ടത്.

ഏഴ് കോടി രൂപ മുടക്കിയിട്ട് ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതിയുടെ നടപടി. പറവ ഫിലിംസിന്റെയും പാർട്ട്ണർ ഷോണിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കുക.

ALSO READ: മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് എന്ന് ഒടിടി എത്തും? ആര് നേടി അവകാശം?

നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് നൽകിയിരുന്നു. ചിത്രത്തിന്റെ നിർമാണത്തിന് ഏഴ് കോടി രൂപ മുടക്കിയ സിറാജ് വലിയത്തറ ഹമീദ് നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

40 ശതമാനം ലാഭവിഹിതം വാ​ഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം നിർമാതാക്കൾ ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി. ചിത്രം ആ​ഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോം മുഖേന ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ നിർമാണത്തിന് 22 കോടി രൂപ ചിലവ് വരുമെന്ന് പറഞ്ഞാണ് ഏഴ് കോടി രൂപ വാങ്ങിയതെന്നും പരാതിക്കാരൻ ഹർജിയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News