Chennai: ധനുഷിന്റെ (Dhanush) ഏറ്റവും പുതിയ ചിത്രം കർണൻ (Karnan) ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. മെയ് 14 നാണ് ചിത്രം ആമസോൺ പ്രൈമിൽ (Amazon Prime) റിലീസ് ചെയ്തത്. മാരി സെൽവരാജിന്റെ സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷ് കേന്ദ്ര കഥാപാത്രമായ കർണനായി ആണ് എത്തുന്നത്.
the best 2 hours 36 mins of your weekend #KarnanOnPrime: https://t.co/BNOwH3s3dm @dhanushkraja @mari_selvaraj @theVcreations @Music_Santhosh @rajishavijayan @natty_nataraj @LalDirector @iYogiBabu @LakshmiPriyaaC @Gourayy @EditorSelva @RamalingamTha pic.twitter.com/9rTpjiXViy
— amazon prime video IN (@PrimeVideoIN) May 14, 2021
സെൽവരാജിന്റ ആദ്യ സംവിധാന സംരംഭമായിരുന്ന 'പരിയേറും പെരുമാൾ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. കർണനിലും അത്തരം വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയതും മാരി സെൽവരാജ് തന്നെ.
ALSO READ: "സാർ സൈത്താൻ ആണെങ്കി നുമ്മ ഇബിലീസ"; നിവിൻ പോളി ചിത്രം Thuramukham ത്തിന്റെ ടീസറെത്തി
കോവിഡ് (Covid 19) മൂലം ചിത്രത്തിന്റെ റിലീസ് മാസങ്ങളോളം നീണ്ടെങ്കിലും ഏപ്രിൽ 9ന് കർണൻ തിയേറ്ററിൽ തന്നെ റിലീസ് ചെയ്ത് മികച്ച പ്രതികരണം നേടി. ലാൽ, രജിഷ വിജയൻ, നടരാജൻ സുബ്രഹ്മണ്യൻ, യോഗി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നു. ആദ്യ തമിഴ് ചിത്രമായ കർണനിൽ രജിഷ വിജയന് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ സാധിച്ചു. ധനുഷിന്റ അസാമാന്യ പ്രകടനത്തിനൊപ്പം നടൻ ലാലും പ്രേക്ഷക പ്രീതി നേടി.
ALSO READ: Allu Arjun കോവിഡ് രോഗവിമുക്തനായി; ജനങ്ങളോട് സുരക്ഷിതരായി ഇരിക്കാൻ ആവശ്യപ്പെട്ടു
ചിത്രത്തിൽ ഏറ്റവും ആവേശമായി മാറിയ സന്തോഷ് നാരായണൻ ഈണം നൽകിയ "കണ്ടാ വര സൊല്ലുങ്കെ" എന്ന ടൈറ്റിൽ സോങ് റിലീസിന് മുന്നേ ഹിറ്റ് ആയിരുന്നു.ചിത്രത്തിന്റ ഛായാഗ്രഹണം നിർവ്വഹിച്ചത് തേനി ഈശ്വർ ആണ്. വി ക്രിയേഷൻസിൻറെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...