R Venugopan Passed Away: ചലച്ചിത്ര സംവിധായകൻ ആര്‍ വേണുഗോപൻ അന്തരിച്ചു

R Venugopan Death News: വേണുഗോപാലിന്റെ ആദ്യ ചിത്രം 1998 ല്‍ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ്. അവസാന ചിത്രം 2017 ല്‍ പുറത്തിറങ്ങിയ സർവ്വോപരി പാലാക്കാരനാണ്.

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 01:51 PM IST
  • ചലച്ചിത്ര സംവിധായകന്‍ ആര്‍ വേണുഗോപന്‍ അന്തരിച്ചു
  • ചേർത്തലയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്
  • വേണുഗോപാലിന്റെ ആദ്യ ചിത്രം 1998 ല്‍ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ്
R Venugopan Passed Away: ചലച്ചിത്ര സംവിധായകൻ ആര്‍ വേണുഗോപൻ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ആര്‍ വേണുഗോപന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചേർത്തലയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  

Also Read: ത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

വേണുഗോപാലിന്റെ ആദ്യ ചിത്രം 1998 ല്‍ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ്. അവസാന ചിത്രം 2017 ല്‍ പുറത്തിറങ്ങിയ സർവ്വോപരി പാലാക്കാരനാണ്. കുസൃതിക്കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, ദി റിപ്പോര്‍ട്ടര്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.  ആദ്യചിത്രമായ കുസൃതിക്കുറുപ്പിൽ ജയറാം ആയിരുന്നു നായകന്‍. 

Also Read: ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ്റെ ഭാര്യ ഉമെ അഹമ്മദ് ഷിഷിർ ആരാണെന്ന്‌ അറിയാം...

മീന നായികയായ ചിത്രത്തില്‍ കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്, ജഗതി എന്നിവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2001 ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തില്‍ ജയറാം തന്നെയായിരുന്നു നായകന്‍. ചിത്രത്തിൽ ഐശ്വര്യ, എംഎന്‍ നമ്പ്യാര്‍ എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ ചൂണ്ടയില്‍ ജിഷ്ണു രാഘവന്‍, നിത്യാദാസ്, ഗീതു മോഹന്‍ദാസ്, സിദ്ധിഖ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

Also Read: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

 

2015 ല്‍ പ്രദര്‍ശനത്തിനെത്തിയ ദി റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തില്‍ അനന്യ, കൈലാഷ്, മധുപാല്‍, അഭിനയ, സമുദ്രക്കനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സര്‍വോവരി പാലക്കാരനില്‍ അനൂപ് മേനോന്‍ മുഖ്യകഥാപാത്തെ അവതരിപ്പിച്ചപ്പോള്‍ അനു സിതാര, അപര്‍ണ ബാലമുരളി, അലന്‍സിയര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News