വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലും തെന്നിന്ത്യയിലും ചുവടുറപ്പിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് 'ഹലോ മമ്മി'. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം വൈശാഖ് എലൻസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകൻ. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ.എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവർ ചിത്രത്തിന്റെ സഹ നിർമാതാക്കളാണ്.
ALSO READ: മോഹന്‍ലാല്‍ തിരിതെളിച്ചു; മലയാളത്തിന്റെ വമ്പൻ സിനിമക്ക് ശ്രീലങ്കയിൽ തുടക്കം
ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന കഥാപാത്രമായാണ് ഹലോ മമ്മിയിൽ എത്തുന്നത്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. മണിരത്നം ഉൾപ്പെടെയുള്ള പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചതോടെ ആരാധകരോടൊപ്പം താരമൂല്യവും വർദ്ധിച്ചു. തഗ് ലൈഫിൽ കമൽ ഹാസനൊപ്പമാണ് ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.
ഷറഫുദ്ദീനൊപ്പം ഐശ്വര്യലക്ഷ്മി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് 'ഹലോ മമ്മി'. 'വരത്തൻ'നിൽ ഐശ്വര്യയുടെ വില്ലനായാണ് ഷറഫുദ്ദീൻ എത്തിയതെങ്കിൽ 'ഹലോ മമ്മി'യിൽ നായകനായാണ് എത്തുന്നത്. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മിയും വേഷമിടുന്ന ചിത്രം തിയേറ്ററുകളിൽ ഓളമുണ്ടാക്കുമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു.
ALSO READ: ധ്യാൻ ശ്രീനിവാസന്റെ ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ; ചിരിപ്പിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു
സണ്ണി ഹിന്ദുജ ('ആസ്പിരന്റ്സ്'ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ കേരളാവിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസും കരസ്ഥമാക്കി.
ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. ചിത്രത്തിലെ ആദ്യഗാനം 'റെഡിയാ മാരൻ' പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഡബ്സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ച ഗാനത്തിന് ജേക്സ് ബിജോയിയാണ് സംഗീതം പകർന്നത്. മൂ.രിയുടെതാണ് വരികൾ.
ALSO READ: 'ഗെറ്റ് മമ്മിഫൈഡ്'; ഹലോ മമ്മിയും കൂട്ടരും ഉടൻ തിയേറ്ററുകളിലേക്ക്
ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ.
പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർഒ: പ്രതീഷ് ശേഖർ, പിആർ ആൻഡ് മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.