Turkish Tharkkam: അപ്പോ ആ അടി ഇതിന് വേണ്ടിയായിരുന്നോ? സണ്ണി വെയ്ൻ-ലുക്മാൻ ചിത്രം 'ടർക്കിഷ് തർക്കം'

ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആർട്ടിസ്റ്റുകളാണ് ടർക്കിഷ് തർക്കം എന്ന ചിത്രത്തിൽ അണിനിരക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 01:18 PM IST
  • നവാസ് സുലൈമാൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
  • ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
  • ചിത്രം നിർമ്മിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്.
Turkish Tharkkam: അപ്പോ ആ അടി ഇതിന് വേണ്ടിയായിരുന്നോ? സണ്ണി വെയ്ൻ-ലുക്മാൻ ചിത്രം 'ടർക്കിഷ് തർക്കം'

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്കെത്തി. ഒരു അടിപിടി സിനിമയാകും ഇതെന്നാണ് പോസ്റ്ററിൽ നിന്നും മനസിലാകുന്നത്. കഴിഞ്ഞ ദിവസം സണ്ണി വെയ്നും ലുക്മാനും തമ്മിലുള്ള വഴക്കിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് യഥാർത്ഥ വഴക്കായിരുന്നോ അതോ സിനിമാ പ്രമോഷൻ ആയിരുന്നോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രേക്ഷകർക്ക് വ്യക്തത വന്നിട്ടുണ്ടാകും.

മമ്മൂട്ടിയാണ് ടൈറ്റിൽ പുറത്തുവിട്ടത്. മറ്റ് നിരവധി താരങ്ങളും ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു പ്രമേയമായിരിക്കും ചിത്രത്തിന്റേതെന്നാണ് സൂചന. നവാസ് സുലൈമാൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്.

ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആർട്ടിസ്റ്റുകളാണ് ടർക്കിഷ് തർക്കം എന്ന ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തർക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടത്. ഇത് സിനിമയുടെ പബ്ലിസിറ്റി ഉദ്ദേശിച്ച് മാത്രമായിരുന്നുവെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്‌നും ലുക്മാനും പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

Also Read: Thalaivar 171: ലോകേഷ് സംവിധാനത്തിൽ രജനി ചിത്രം; സം​ഗീതം അനിരുദ്ധ്, 'തലൈവർ 171' പ്രഖ്യാപിച്ചു

കെട്ടിയോളാണ് എന്റെ മാലാഖ, അടിത്തട്ട്, നെയ്മർ എന്നീ ചിത്രങ്ങളുടെ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. അബ്ദുൽ റഹീം ആണ് ഛായാഗ്രഹണം. ജൂൺ എന്ന സിനിമയിലെ ഗാനങ്ങൾ ഒരുക്കിയ ഇഫ്തിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.

സൗണ്ട് ഡിസൈനിങ്ങിന് ഈ ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച മലയാളികൂടിയായ ജിബിൻ നേതൃത്വം നൽകുന്ന ടീമാണ് സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സിമി ശ്രീ. വസ്ത്രാലങ്കാരം : മഞ്ജുഷ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു.പി.കെ,ഡിസൈൻസ് ; തോട്ട് സ്റ്റേഷൻ, ആർട്ട് മെഷീൻ‌, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News