കൊല്ലം: കൊല്ലത്ത് കുണ്ടറയിൽ റെയിൽപാളത്തിൽ ടെലഫോൺ പോസ്റ്റ് കുറുകെ വച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശികളായ അരുൺ, രാജേഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പോലീസിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ രണ്ട് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.
കുണ്ടറയിൽ എസ്ഐയെ ആക്രമിച്ച കേസിലും ഇവരുവരും പ്രതികളാണ്. റെയിൽപാളത്തിൽ ടെലഫോൺ പോസ്റ്റ് കൊണ്ടുവച്ചത് എന്തിനാണെന്ന കാര്യം വ്യക്തമാകുന്നതിന് ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും മധുരയിൽ നിന്നുള്ള റെയിൽവേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക.
സംഭവത്തിൽ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ പോലീസിനോട് വിവരങ്ങൾ ആരാഞ്ഞിരുന്നു. സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ കേസിൽ അറസ്റ്റുണ്ടായി. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
തുടർന്ന്, ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സംഭവ സമയം, പ്രതികൾ റെയിൽ പാളത്തിന് സമീപത്തുള്ള ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് റെയിൽ പാളത്തിൽ ആദ്യം ടെലഫോൺ പോസ്റ്റ് കണ്ടെത്തിയത്. പാളത്തിന് കുറുകേയാണ് പോസ്റ്റ് കിടന്നിരുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട സമീപവാസി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഏഴുകോൺ പോലീസ് സ്ഥലത്തെത്തി പോസ്റ്റ് പാളത്തിൽ നിന്ന് മാറ്റിയിട്ടു. മണിക്കൂറുകൾക്ക് ശേഷം റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ വീണ്ടും പാളത്തിൽ കുറുകെ ടെലഫോൺ പോസ്റ്റ് കണ്ടെത്തി. ഇതോടെ അട്ടിമറിശ്രമം സംശയിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.