ശ്രീനാഥ് ഭാസിക്കെതിരായ വിവാദത്തിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ചാനലുകളിലെ അവതാരകരുടെ അഭിമുഖങ്ങൾ സംബന്ധിച്ച് വലിയ വിവാദം ഉയർന്നത്. ഇതിന് പിന്നാലെയാണ് നടി ദീപാതോമസ് ഇത്തരം ഓണ്‍ലൈന്‍ അഭിമുഖങ്ങളെ വിമർശിച്ച് ട്രോൾ വീഡിയോയുമായി രംഗത്ത് എത്തിയത്.
ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങൾ ആണാണോ പെണ്ണാണോ? താൻ കടന്നു പോയ ട്രോമയെ പറ്റി എക്സ്പ്ലൈയിൻ ചെയ്യു. ലാസ്റ്റ് കോൾ ഏതാണ്? ലാസ്റ്റ് വാട്സ്പ്പ് ചാറ്റ് അഞ്ച് ആക്ടേഴ്സിൻറെ പേര് ഒന്ന് മുതൽ അഞ്ച് വരെ തുടങ്ങി ഓണ്‍ലൈന്‍ അഭിമുഖങ്ങളിലെ നിലവാരം കുറഞ്ഞ ചോദ്യങ്ങളെ കുറിച്ച് വിമർശിച്ചാണ് വീഡിയോയിൽ പറയുന്നത്.
"റാഗ് വ്യൂ" എന്ന തലക്കെട്ടിൽ എവരിതിങ്ങ് ഈസ് ഹർട്ടിങ്ങ് എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. 24,728 പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേരാണ് ദീപയുടെ വീഡിയോക്ക് അഭിനന്ദനവുമായി എത്തിയത്.
സെന്‍സിറ്റീവ് കണ്ടന്റ്,അഭിനേതാക്കളുടെ ജീവിതം, സ്വകാര്യ ജീവിതം, തമാശയല്ല എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ദീപ നൽകിയിരിക്കുന്ന
ഹാഷ് ടാഗുകള്‍ പെട്ടെന്നാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...