പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസ്സിയിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെടുന്നത്. പങ്കജ് ഉദാസിന്റെ മകളായ നയാബ് ഉധാസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അച്ഛന്റെ മരണ വിവരം അറിയിച്ചത്. ഫരീദയാണ് പങ്കജ് ഉധാസ്സിന്റെ ഭാര്യ.ബോളിവുഡ് ചിത്രമായ നാം എന്ന ചിത്രത്തിലൂടെ 1986 ലാണ് പങ്കജ് ഗായകൻ എന്ന നിലയിൽ ബോളിവുഡ് സിനിമാ രംഗത്ത് തന്റെ ചുവടുറപ്പിക്കുന്നത്. ബോളിവുഡിലെ ഒട്ടുമിക്ക മെലഡി ഗാനങ്ങളിലും പങ്കജിന്റെ ശബ്ദം കേൾക്കാം. അത്തരത്തിൽ പ്രണയാർദ്ധവും മധുരമൂറുന്നതുമായിരുന്നു പങ്കജ് ഉധാസിസിന്റെ ശബ്ദം.
ALSO READ: ഒരു സിനിമയ്ക്ക് വേണ്ടി മാത്രം വെബ്സൈറ്റ്! മലയാളത്തിൽ ചരിത്രം കുറിച്ച് ആടുജീവിതം
മെലഡിയിൽ ചുവടുച്ചെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് നിറയെ എന്നും ഗസൽ ആയിരുന്നു. ഗുജറാത്തിലെ ചർഖണ്ഡി എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. ചെറുപ്പം മുതലേ ഗസലിനോട് ഭയങ്കര കമ്പമായിരുന്നു. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാൽ എന്ന ഗാനം ആലപിച്ചതോടെയാണ് പങ്കജിനെ ഗസൽ സംഗീത ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. സായ ബാങ്കർ,യുൻ മേരെ ഖാത്ക, ചുപ്‌കെ ചുപ്‌കെ,ഖുതാരത്, തുജ രാഹ ഹൈ തൊ,ഏക് തരഫ് ഉസ്‌ക ഗർ, ക്യാ മുജ്‌സെ ദോസ്തി കരോഗെ,, ആഷിഖോൻ നെ, ചു ഗയി, മൈഖാനെ സെ, മൈഖാനെ സേ, ഗൂൻഗാത്, ടൂതെ, പീനെ വാലോ സുനോ, റിഷ്‌തെ ആൻസു എന്നീ നിരവധി ഹിറ്റ് ഗസല്ഡ ഗാനങ്ങളുടെ ശബ്ദമാണ് പങ്കജ്. 2006ൽ രാജ്യം രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.