ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ഇരട്ട. ചിത്രത്തിന് തിയേറ്ററിൽ വലിയ വിജയം നേടാനായില്ലെങ്കിലും ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയ ശേഷം ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് വരുന്നത്. 2023ൽ ഇതുവരെയിറങ്ങിയതിൽ ഇത്രയധികം മനസിൽ തട്ടിയ മറ്റൊരു ചിത്രമില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സംവിധാനം, കഥ, തിരക്കഥ, സംഗീതം, ഛായാഗ്രഹണം, അഭിനയം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളും ഒരുപോലെ പ്രവർത്തിച്ച ഗംഭീര അനുഭവം ആയിരുന്നു ഇരട്ട എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്. പതിനായിരത്തിലധികം പേർ വീഡിയോ ഇതിനോടകം കണ്ടു.
ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഇരട്ട. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ഇരട്ടയുടെ സംവിധായകൻ.
Also Read: Momo In Dubai Ott Update: 'മോമോ ഇൻ ദുബായ്' ഒടിടി റിലീസ് പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?
തെന്നിന്ത്യൻ താരം അഞ്ജലി ആണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയൻ, ത്രേസ്യാമ്മ ചേച്ചി, ജയിംസ് എലിയ, ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ് ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ജേക്സ് ബിജോയുടെ ബിജിഎം മികച്ചതായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...