Nayanthara യുടെ കോലമാവ് കോകില ബോളിവുഡിലേക്ക് ; നായികയായി ജാൻവിയും

ചിത്രം എല്ലാത്തരം ആളുകൾക്കും രസിക്കുന്ന രീതിയിൽ ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ആയിരിക്കും ഒരുങ്ങുന്നത്.    

Written by - Ajitha Kumari | Last Updated : Jan 6, 2021, 02:50 PM IST
  • ചിത്രീകരണ സമയത്ത് കോവിഡ് പശ്ചാത്തലത്തിൽ സെറ്റുകളിൽ പാലിക്കേണ്ട സുരക്ഷാ-പ്രതിരോധ നിയന്ത്രണങ്ങൾ കർശനമായും പാലിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
  • ജാൻവിയുടെ ചിത്രത്തിലെ ലുക്ക് തികച്ചും നോൺ ഗ്ലാമറസ് ലുക്കിലാകും.
  • ചിത്രത്തിന് വേണ്ടിയുള്ള ചില ആക്ഷൻ രംഗങ്ങളുടെ തയ്യാറെടുപ്പുകളും താരം നടത്തി വരുന്നുണ്ട്.
Nayanthara യുടെ കോലമാവ് കോകില ബോളിവുഡിലേക്ക് ; നായികയായി ജാൻവിയും

തമിഴ് സൂപ്പർ ഹിറ്റ് ചിത്രം കോലമാവ് കോകില ബോളിവുഡിലേക്ക് എത്തുന്നു.  തമിഴ് ഹിറ്റ് ചിത്രം ഹിന്ദിയിലേക്കെത്തുമ്പോൾ നായികയായെത്തുന്നത് മറ്റാരുമല്ല ജാൻവി കപൂറാണ് (Jhanvi Kapoor).   

ചിത്രം എല്ലാത്തരം ആളുകൾക്കും രസിക്കുന്ന രീതിയിൽ ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ആയിരിക്കും ഒരുങ്ങുന്നത്.   ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ആദ്യ ഷെഡ്യൂൾ പഞ്ചാബിലാകും (Panjab) ചിത്രീകരിക്കുകയെന്നാണ്.  ഇവിടെ ഏതാണ്ട് 45 ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടാകുമെന്നാണ് സൂചന. ശേഷം ചിത്രത്തിന്റെ ചിത്രീകരണം വിവിധയിടങ്ങളിലായിരിക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: ലാലേട്ടന്റെ workout വീഡിയോ വൈറലാകുന്നു 

ചിത്രീകരണ സമയത്ത് കോവിഡ് (Covid) പശ്ചാത്തലത്തിൽ സെറ്റുകളിൽ പാലിക്കേണ്ട സുരക്ഷാ-പ്രതിരോധ നിയന്ത്രണങ്ങൾ കർശനമായും പാലിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.  ജാൻവിയുടെ (Jhanvi Kapoor) ചിത്രത്തിലെ ലുക്ക് തികച്ചും നോൺ ഗ്ലാമറസ് ലുക്കിലാകും.  മാത്രമല്ല ചിത്രത്തിന് വേണ്ടിയുള്ള ചില ആക്ഷൻ രംഗങ്ങളുടെ തയ്യാറെടുപ്പുകളും താരം നടത്തി വരുന്നുണ്ട്.

ചിത്രത്തിന്റെ പ്രമേയം എന്നു പറയുന്നത് മിഡിൽ-ക്ലാസ് കുടുംബത്തിൽ നിന്നും വരുന്ന ഒരു പെൺകുട്ടിക്ക് അസാധാരണമായ ചില സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നതും അതിനെ അവൾ എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ്.  2018 ലാണ് തമിഴിൽ കോലമാവ് കോകില (Kolamaavu Kokila) റിലീസായത്.  മാതാപിതാക്കളെയും സഹോദരിയെയും പരിപാലിക്കാൻ ജോലി കണ്ടെത്താൻ കഷ്ടപ്പെടുന്ന കോകില (Nayanthara) ഒടുവിൽ ഒരു നിവർത്തിയുമില്ലാതെ കള്ളക്കടത്ത് ബിസിനസിൽ മോഹനുവേണ്ടി ജോലി ചെയ്യാൻ നിർബന്ധിതയാകുന്നതും അതിനെ ചില്ലിയുള്ള മറ്റ് വിശേഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.   

ചിത്രത്തിന്റെ സംവിധാനം നെൽസൺ ദിലീപ് കുമാർ (Nelson Dilipkumar) ആണ് ചെയ്തത്.  നിർമ്മാണം ചെയ്തത് അല്ലിരാജ സുബാസ്‌കരനാണ് (Allirajah Subaskaran).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News