Myavoo: സംവിധായകൻ ലാൽ ജോസിനായി ഇത്തവണ പാക്കപ്പ് പറഞ്ഞത് മറ്റൊരാള്‍

സംവിധായകൻ ലാൽ ജോസിന്‍റെ പുതിയ ചിത്രമായ   മ്യാവൂവിന്‍റെ  (Myavoo) പാക്കപ്പ്  ഇത്തവണ  പ്രത്യേകത നിറഞ്ഞതായിരുന്നു, അതായത്  സംവിധായകനുവേണ്ടി ആ ദൗത്യം നിര്‍വ്വഹിച്ചത്‌ മറ്റൊരാളായിരുന്നു...!!

Written by - Zee Malayalam News Desk | Last Updated : Feb 3, 2021, 07:45 PM IST
  • തന്‍റെ പുതിയ ചിത്രമായ മ്യാവൂവിന്‍റെ (Myavoo) ദുബായിലെ (Dubai) ചിത്രീകരണം അവസാനിപ്പിച്ചത് ലാൽ ജോസ് പൂച്ചയെ കൊണ്ട് പാക്കപ്പ് പറയിപ്പിച്ചാണ്.
  • അമ്പതു ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.
Myavoo: സംവിധായകൻ ലാൽ ജോസിനായി ഇത്തവണ പാക്കപ്പ്  പറഞ്ഞത് മറ്റൊരാള്‍

സംവിധായകൻ ലാൽ ജോസിന്‍റെ പുതിയ ചിത്രമായ   മ്യാവൂവിന്‍റെ  (Myavoo) പാക്കപ്പ്  ഇത്തവണ  പ്രത്യേകത നിറഞ്ഞതായിരുന്നു, അതായത്  സംവിധായകനുവേണ്ടി ആ ദൗത്യം നിര്‍വ്വഹിച്ചത്‌ മറ്റൊരാളായിരുന്നു...!!

തന്‍റെ  പുതിയ ചിത്രമായ മ്യാവൂവിന്‍റെ  (Myavoo) ദുബായിലെ (Dubai) ചിത്രീകരണം അവസാനിപ്പിച്ചത് ലാൽ ജോസ്  പൂച്ചയെ കൊണ്ട് പാക്കപ്പ് പറയിപ്പിച്ചാണ്.   അമ്പതു ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.

പൂച്ചയുടെ  പാക്കപ്പ്  വീഡിയോയും   ലാൽ ജോസ് (Lal Jose) പങ്കുവച്ചു. പൂച്ച ക്ലിപ്‌ബോർഡിന് ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ ആണ് സംവിധായകൻ പോസ്റ്റ് ചെയ്തത്.  മ്യാവൂ എന്നു പേരിട്ട ചിത്രത്തിന് പൂച്ചയല്ലാതെ പിന്നെ ആരാണ് പാക്കപ്പ് പറയേണ്ടത്? സംവിധായകൻ ലാൽ ജോസ് ചിന്തിച്ചതും ആ വഴിയ്ക്കുതന്നെ...  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by laljose (@laljosemechery)

സൗബിൻ ഷാഹിർ (Soubin Shahir), മംമ്ത മോഹൻദാസ് (Mamtha Mohandas) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  സലിം കുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളാണ്.

Also read: Cold Shoulder ഡ്രസില്‍ സ്റ്റൈലിഷായി പാർവതി നായർ, വൈറലായി Photoshoot

ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരൻ ദസ്തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.   മംമ്തയും സൗബിനുമാണ് ഇൗ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇക്ബാൽ കുറ്റിപ്പുറത്തിന്‍റെതാണ് തിരക്കഥ. തോമസ് തിരുവല്ല ഫിലിംസിന്‍റെ  ബാനറിൽ തോമസ് തിരുവല്ലയാണ് നിർമാണം. ഛായാഗ്രഹണം അജ്മൽ ബാബു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. ലൈൻ പ്രൊഡ്യുസർ-വിനോദ് ഷൊർണ്ണൂർ, കല-അജയൻ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈൻ-സമീറ സനീഷ്,സ്റ്റിൽസ്-ജയപ്രകാശ് പയ്യന്നൂർ,എഡിറ്റർ-രഞ്ജൻ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഘു രാമ വർമ്മ,പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ.

Also read: താന്‍ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ച സൂപ്പർ താരം...!! വൈറലായി Sai Pallaviയുടെ വെളിപ്പെടുത്തല്‍

അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നിവയ്ക്ക് ശേഷം യുഎഇ പശ്ചാത്തലമാക്കി ലാൽ ജോസ് ഒരുക്കുന്ന ചിത്രമാണിത്. ബിജു മേനോൻ ചിത്രം 41 ആയിരുന്നു ഇതിന് മുൻപ് പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം. ...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News