ശിവകാര്‍ത്തികേയൻ നായകനായി എത്തിയ ചിത്രം മാവീരന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈം വീഡിയോസ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ചിത്രം ഓഗസ്റ്റ് 11ന് ഒടിടി സ്ട്രീമിങ് ആരംഭിക്കും. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ മാവീരന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടാനായത്. ദേശീയ അവാർഡ് ജേതാവായ മഡോണി അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മാവീരൻ'.
കബിലൻ, സി.എം ലോകേഷ് എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഭരത് ശങ്കര്‍ ആണ്. ഒരു മാസ് ചിത്രമായാണ് മാവീരൻ എത്തിയത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ എസ് ശങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തിൽ നായികയായെത്തിയത്. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വയാണ് ചിത്രം നിർമ്മിച്ചത്. എഡിറ്റർ - ഫിലോമിൻ രാജ്. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. അദിതി ശങ്കർ നായികയായെത്തിയ ചിത്രത്തിൽ മിഷ്‌കിൻ, സരിത, തെലുങ്ക് നടൻ സുനിൽ, മോനിഷ ബ്ലെസി, യോഗി ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
watch Sathya, a timid cartoonist transform into a fearless hero and take over the world! #MaaveeranOnPrime, Aug 11 pic.twitter.com/wgUHTaacLQ
— prime video IN (@PrimeVideoIN) August 7, 2023
Padmini Movie Ott Update: ചാക്കോച്ചന്റെ പദ്മിനി വരുന്നു നെറ്റ്ഫ്ലിക്സിൽ! എപ്പോഴാണെന്നോ?
Padmini Movie Ott: കുഞ്ചാക്കോ ബോബൻ നായകനായെത്തിയ പദ്മിനി ഒടിടി റിലീസിനെത്തുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ഓഗസ്റ്റ് 11ന് പദ്മിനി ഒടിടി സ്ട്രീമിങ് തുടങ്ങും. തിയേറ്ററിൽ വലിയ വിജയം നേടാൻ ചാക്കോച്ചൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിലൊന്നായ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ എത്തിയ ചിത്രമാണ് പദ്മിനി. ചാക്കോച്ചൻ നായകനായ ചിത്രത്തിൽ മൂന്ന് പേരാണ് നായികമാരായെത്തിയത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.
പ്രശോഭ് കൃഷ്ണ, സുവിൻ കെ. വർക്കി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയ്തത്. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ നേതൃത്വത്തിൽ ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്.
ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളൊക്കെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലവ് യു മുത്തേ ലവ് യു എന്ന ഗാനം ട്രെൻഡിങ് ആയിരുന്നു. വിദ്യാധരൻ മാസ്റ്ററും നായകൻ കുഞ്ചാക്കോ ബോബനും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ജേക്ക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു. ഇതാദ്യമായി ആണ് ചാക്കോച്ചൻ ഒരു ചിത്രത്തിന് വേണ്ടി പാട്ട് പാടുന്നത്.
ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ ജി നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ് നക്കോത്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ്, ആർ ഒ - എ എസ് ദിനേശ്, പി ആർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...