Movie Release Update : സാറ്റർഡേ നൈറ്റ് മുതൽ കൂമൻ വരെ; ഈ ആഴ്ച തീയേറ്ററുകളിൽ എത്തുന്ന മലയാള സിനിമകൾ

നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്  സാറ്റർഡേ നൈറ്റ്. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 04:48 PM IST
  • ഇതിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റും, ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമനും ഉൾപ്പെടും.
  • നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.
  • കൂമനിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ആസിഫ് അലിയാണ്.
Movie Release Update : സാറ്റർഡേ നൈറ്റ് മുതൽ കൂമൻ വരെ; ഈ ആഴ്ച തീയേറ്ററുകളിൽ എത്തുന്ന മലയാള സിനിമകൾ

ഒക്ടോബർ 4, വെള്ളിയാഴ്ച്ച മലയാളികൾ ഏറെ കാത്തിരുന്ന നാല് തീയേറ്ററുകളിൽ എത്തുന്നത്. ഇതിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റും, ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമനും ഉൾപ്പെടും. നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്  സാറ്റർഡേ നൈറ്റ്. കൂമനിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ആസിഫ് അലിയാണ്. റിലീസിന് എത്തുന്ന ചിത്രങ്ങൾ എത്തിക്കെയെന്ന് നോക്കാം

സാറ്റർഡേ നൈറ്റ് 

പുത്തൻ തലമുറയുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.  ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.  പ്രേക്ഷകരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സാറ്റർഡേ നൈറ്റ്.  അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത്‌ ആണ് ചിത്രം നിർമ്മിക്കുന്നത്‌. ചരിത്രസിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. സാനിയ ഇയ്യപ്പൻ, ഗ്രെയ്സ് ആന്റണി, മാളവിക ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  ഈ ബിഗ്‌ ബജറ്റ്‌ കോമഡി എന്റർടൈനർ ദുബായ്‌, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

ALSO READ: Chathuram Movie: ഉദ്വേ​ഗം നിറച്ച് ചതുരം ട്രെയിലർ; സിദ്ധാർത്ഥ് ഭരതൻ ചിത്രം തിയേറ്ററുകളിലേക്ക്

കൂമൻ 

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രമാണ് കൂമൻ. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ഒരു മോഷ്ണ കേസും അതിന്റെ അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ  വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് സൂചന. ആസിഫ് അലി ആദ്യമായാണ് ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്. കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ രചന. നേരത്തെ ജിത്തു സംവിധാനം നിർവഹിച്ച ട്വെൽത്ത് മാൻ എഴുതിയതും കൃഷ്ണകുമാറായിരുന്നു. ഇവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആസിഫ് അലിയെ കൂടാതെ രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽ‌സൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല എന്നീ വൻതാരനിരയും 'കൂമൻ' സിനിമയിലുണ്ട്.

ആനപ്പറമ്പിലെ വേൾഡ് കപ്പ് 

  ആന്റണി വർഗീസ് പെപ്പെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്.  നവാഗതനായ നിഖിൽ പ്രംരാജാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. നേരത്തെ ഒക്ടോബർ 21ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു. ഫുട്ബോൾ പശ്ചാത്തലത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ ഇതിഹാസം ഐ.എം വിജയൻ ഉൾപ്പെടെയുള്ളവർ പ്രധാനവേഷത്തിൽ എത്തുന്നു. അച്ചാപ്പു മൂവി മാജിക്കന്റെയും മാസ് മീഡിയ പ്രൊഡക്ഷന്റെയും ബാനറിൽ സ്റ്റാൻലി സിഎസും ഫൈസൽ ലത്തീഫും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫുട്ബോള്‍ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രം.  സംവിധായകനായ നിഖിൽ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചതുരം

സിദ്ധാർഥ്‌ ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ചതുരം. സ്വാസികയും റോഷൻ മാത്യുവും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ ടീസറും പോസ്റ്ററും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.  റോഷൻ മാത്യു, സ്വാസ്വിക എന്നിവർക്ക് പുറമെ ശാന്തി, അലൻസിയർ, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം വർമ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News