UAE: മുകേഷിൻറെ വിവാഹ മോചനത്തിൽ പ്രതികരിക്കാനില്ലെന്ന് ആദ്യ ഭാര്യ സരിത. യു.എ.ഇയിലാണ് നിലവിൽ സരിത താമസിക്കുന്നത്. താനുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താതെയായിരുന്നു മുകേഷിൻറെ രണ്ടാം വിവാഹമെന്നും അവർ പറഞ്ഞു. നേരത്തെ ഇരുവരും വിവാഹ മോചനത്തിലേക്ക് എത്തിയപ്പോൾ മുകേഷിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
മുകേഷിൻറെ സ്ഥാനാർഥിത്വം അടക്കം വിവാദത്തിൽ എത്തിയിരുന്നു. നാമനിർദ്ദേശ പത്രികയിൽ സരിതയുടേയും മക്കളുടേയും പേര് ഇല്ലാതിരുന്നതടക്കം വിവാദത്തിലായിരുന്നു. 1988ലായിരുന്നു സരിത-മുകേഷ് വിവാഹം. കെ. ബാലചന്ദർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ മരോ ചരിത്രയിലൂടെയാണ് സരിത അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ക്രോസ്-കൾച്ചറൽ റൊമാൻസ് ആണ് ഈ സിനിമ കൈകാര്യം ചെയ്തത്.
ALSO READ : Mukesh Methil Devika Divorce : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.