ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസ് ഒടുവിൽ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഒരു തെക്കൻ തല്ല് കേസ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോൻ തൻറെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചു.
ബിജുമേനോനെ കൂടാതെ റോഷൻ മാത്യു,നിമിഷ സജയൻ,പദ്മപ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ എൻ.ശ്രീജിത്താണ് ചിത്രത്തിൻറെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരിടവേളക്ക് ശേഷം പദ്മപ്രിയ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇ4 എൻറർടെയിനറിൻറെ ബാനറിൽ മുകേഷ് ആർ മേത്ത,സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായഗ്രഹണം നിർവ്വഹിക്കുന്നത്.
ബ്രോ ഡാഡി അടക്കമുള്ള വമ്പൻ ചിത്രങ്ങളുടെ കോ-റൈറ്റർ കൂടിയാണ് ശ്രീജിത്ത്. ചിത്രത്തിൻറെ സംഗീതം ജസ്റ്റിൻ വർഗീസ്, എക്സിക്യുട്ടീവ് പ്രോഡ്യൂസർ റോഷൻ ചിറ്റൂർ എന്നിവരാണ്
ALSO READ : Sara's Movie Review : സാറാസ് ഒരു കൊച്ചു ചിത്രം, പറയുന്നത് വലിയ കാര്യങ്ങൾ, എല്ലാവരും കണ്ടിരിക്കേണ്ട സിനിമ
മലയാളത്തിലെ അറിയപ്പെടുന്ന ത്രില്ലർ നോവലിസ്റ്റ് കൂടിയാണ് ജി.ആർ ഇന്ദു ഗോപൻ. ചിത്രത്തിനായി വലിയ കാത്തിരിപ്പാണ് ആരാധകരും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.