Mumbai: പരിനീതി ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമായ സൈന ഏപ്രിൽ 23 ന് OTT പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ചിത്രം മാർച്ച് 26ന് തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രമേയം ഇന്ത്യയുടെ ബാഡ്മിന്റൺ താരമായ സൈന നെഹ്‌വാളിന്റെ കഥയാണ്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തപ്പോൾ തന്നെ വൻ തോതിൽ ജനശ്രദ്ധ നേടിയിരുന്നു.
Like everything about @NSaina, this trailer is
Meet #SainaOnPrime on April 23.@ParineetiChopra #AmoleGupte @Manavkaul19 @eshannaqvi #BhushanKumar #KrishanKumar @deepabhatia11 @sujay_jairaj @raseshtweets @AmaalMallik @manojmuntashir @kunaalvermaa77 pic.twitter.com/FB5i5EQVrp
— amazon prime video IN (@PrimeVideoIN) April 16, 2021
ചിത്രത്തിൽ പരിനീതി സൈന എന്ന കേന്ദ്ര കഥാപാത്രമായി ആണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് സ്റ്റാൻലി ക ദാബ്ബ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ്. ചിത്രത്തിൽ സൈനയുടെ (Saina Nehwal) കുട്ടിക്കാലം മുതൽ അന്തരാഷ്ട്ര മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നത് വരെയുള്ള യാത്രയാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്ന
ALSO READ: Kaduva Movie: പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചു
ഹരിയാനയിൽ ബാഡ്മിന്റനിനോട് ആഗ്രഹം ഉണ്ടാക്കിയ കുട്ടിക്കാലവും അവിടെ നിന്ന് ഹൈദരാബാദിൽ എത്തുന്നതും അവിടെ വെച്ച് തന്റെ കോച്ചിനെ കാണുന്നതും തന്റെ ജീവിതത്തിലെ വഴിതിരിവാകുന്നതും മറ്റും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിൽ താരത്തിന്റെ കായിക ജീവിതത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് (Covid 19) മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ആദ്യം ശ്രദ്ധ കപൂറാണ് സൈനയായി എത്തുക എന്ന് വാർത്തകൾ ഉണ്ടായിരുന്നങ്കിലും ശ്രദ്ധയ്ക്ക് മറ്റ് സിനിമകൾ ഉണ്ടായിരുന്നതിനാൽ പരിനീതിയെ തെരഞ്ഞെടുക്കുകയായിരുന്നു.
ALSO READ: Anniyan Hindi Remake: അന്ന്യന്റെ ഹിന്ദി റീമേക്ക് നിയമവിരുദ്ധമെന്ന് നിർമ്മാതാവ് ഓസ്‌കർ രവിചന്ദ്രൻ
കഴിഞ്ഞ വർഷം മറ്റ് സിനിമകൾ കോവിഡ് മഹാമാരി മൂലം OTT റിലീസ് നടത്തിയപ്പോൾ പരിനീതി, താൻ ഈ സിനിമയ്ക്കായി കഠിനമായി അധ്വാനിച്ചിട്ടുണ്ടെന്നും അതിനാൽ തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് തന്റെ ആവശ്യമെന്നും പറഞ്ഞിരുന്നു. ഇത് കൂടാതെ പരിനീതിയുടെ (Parineeti Chopra) റിലീസ് ചെയ്യാനിരിക്കുന്ന സിനിമ സന്ദീപ് ഔർ പിങ്കി ഫെറാറും തിയേറ്ററിൽ റീലീസ് ചെയ്യണമെന്ന് പരിനീതി പറഞ്ഞിരുന്നു.
എന്നാൽ ചിത്രത്തിന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നതിൽ താൻ ആകാംക്ഷഭരിതയാണെന്നാണ് ആമസോണിൽ ചിത്രം റിലീസ് ചെയ്യുന്നതിനെ കുറിച്ച് പരിനീതി അഭിപ്രായപ്പെട്ടത്. കൂടാതെ ഒരു ജീവിതകഥയിലെ അഭിനയിക്കുന്നതിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് തനിക്ക് മനസിലായെന്നും താരം പറഞ്ഞു. ചിത്രത്തിൽ അഭിയനയിച്ചത് ഒരു നല്ല അനുഭവം ആയിരുന്നുവെന്ന് താരം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...