Poovan Movie Release : പെപ്പെയുടെ പൂവന്റെ റിലീസ് മാറ്റി വെച്ചു; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Poovan Movie Release Date : ചിത്രം ജനുവരി 20 ന് തീയേറ്ററുകളിൽ  എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ആന്റണി വർഗീസ് പെപ്പെ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 01:26 PM IST
  • ചിത്രം ജനുവരി 20 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ആന്റണി വർഗീസ് പെപ്പെ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.
  • സൂപ്പർ ശരണ്യ സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്യുന്നത്.
  • ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു.
Poovan Movie Release : പെപ്പെയുടെ പൂവന്റെ റിലീസ് മാറ്റി വെച്ചു; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ആന്റണി വർഗീസ് പെപ്പെ കേന്ദ്ര  കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പൂവന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 20 ന് തീയേറ്ററുകളിൽ  എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. സൂപ്പർ ശരണ്യ സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്യുന്നത്.  ചിത്രത്തിൻറെ ഷൂട്ടിങ് ജൂൺ പകുതിയോടെ പൂർത്തിയായിരുന്നു. ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു.

നടൻ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്‌മസ്‌ ആഘോഷങ്ങളായിരിക്കും ചിത്രത്തിൻറെ പശ്ചാത്തലമെന്നാണ് ചിത്രത്തിൻറെ പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൽ ഒരു പൂവൻ കോഴിയും ഒരു പ്രധാന കഥാപാത്രമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ ചന്തക്കാരിയെന്ന ​ഗാനം കഴിഞ്ഞ മാസം  പുറത്തുവിട്ടിരുന്നു. വിനീത് ശ്രീനിവാസനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മിഥുൻ മുകുന്ദനാണ് ആണ് സം​ഗീതം ഒരുക്കിയിട്ടുള്ളത്. 

ALSO READ: Poovan Movie: ''എൻ ചന്തക്കാരിയെ''.... കോഴിക്കുഞ്ഞ് താരമായ 'പൂവനി'ലെ വീഡിയോ ​ഗാനമെത്തി

2022 മെയ് ഒന്നിനാണ് ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റർ ആകാശ് ജോസഫ് വർ​ഗീസ്. ആർട്ട് ഡയറക്ടർ സാബു മോഹൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂവൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News