പ്രതീക്ഷക്കപ്പുറം ഗംഭീര മാസ് എൻറർടെയിനർ എന്ന തട്ട് താഴ്ത്തി തന്നെ വെച്ചു പുഷ്പ എത്തി. പഴയ മാസ് ഹീറോ കൺസെപ്റ്റിൽ നിന്നും അൽപ്പം ഒന്നു മാറി കുറച്ച് പരുക്കനായ കഥാപാത്രമായാണ് പുഷ്പയിൽ അല്ലു. പ്രതിനായക വേഷത്തിൽ ഫഹദ് ഫാസിൽ കൂടി ആയതോടെ സംഭവം ഉഷാർ.
ചിത്രത്തിൽ ഒരു പക്ഷെ അല്ലുവിനൊപ്പം കട്ടക്ക് നിൽക്കാൻ ഫഹദിനെ അല്ലാതെ ചിലപ്പോ ഒരു നല്ല വില്ലനെ കിട്ടിയെന്ന് വരില്ലെന്നാണ് സത്യം. ഫഹദിൻറ ആദ്യ തെലുങ്ക് ചിത്രമെന്നത് വെറും പറച്ചിൽ മാത്രമായി പോയ പെർഫോമൻസായിരുന്നു അദ്ദേഹം പുഷ്പയിൽ കാഴ്ചവെച്ചത്.
പുഷ്പ മാസ് ആണെങ്കിൽ അത്രയും തന്നെ മാസാണ് പോന്നവൻ എന്ന വില്ലൻ കഥാപാത്രമാണ് ഫഹദിൻറെ ബൻവാർ സിങ് ഷെക്കാവത്തിൻറെ വേഷം. അത് വിവരിക്കുന്നതിനേക്കൾ നല്ലത് കണ്ടറിയുന്നത് തന്നെ.
Pushpa Review & Rating
ആദ്യ ഭാഗമായ പുഷ്പ Raise ആണ് ഇപ്പോൾ റിലീസായത്. ചന്ദനക്കള്ളക്കടത്ത് കാരനായ പുഷ്പയായാണ് അല്ലു എത്തുന്നത്. ശ്രീവല്ലി എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. കുറച്ച് സമയം മാത്രമെ ഉള്ളെങ്കിലും സാമന്തയുടെ ഐറ്റം ഡാൻസും ചിത്രത്തിന് ഒരു ഹൈപ്പ് കൊടുക്കുന്നുണ്ട്.
അതിനിടയിൽ തമിഴ് പതിപ്പാണ് കേരളത്തിൽ ചിത്രത്തിൻറേതായി പുറത്തിറങ്ങിയത്. സ്ഥിരം അല്ലു അർജുൻ ശബ്ദം കേട്ട് പരിചയിച്ച മലയാളത്തിന് അതൊരു നിരാശയാണെങ്കിലും അധികം താമസിക്കാതെ മലയാളം എത്തുമെന്നാണ് വിശ്വസിക്കുന്നത്. അത് ഏറ്റവും അടുത്ത ദിവസം തന്നെ എത്തുമെന്ന് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ പറയുന്നു.
ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് അടക്കം 250 കോടിയാണ് ചിത്രം റിലീസിന് മുന്നേ നേടിയത്.അനസൂയ ഭരദ്വാജ്,ധനഞ്ജയ്,വെണ്ണെല കിഷോർ, പ്രകാശ് രാജ്, അനീഷ് കുരുവിള,ഹരീഷ് ഉത്തമൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...