ആർആർആർ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം രാം ചരൺ നേരെ പോകുന്നത് ശബരിമലയിലേക്കാണ്. നഗ്നപാദനായി കറുത്ത വസ്ത്രമണിഞ്ഞ് നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ചിത്രത്തിൽ രാമനായിട്ടാണ് രാം ചരൺ എത്തിയിരുന്നത്. കഥാപാത്രത്തിന് ഗംഭീര സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
41 ദിവസം വ്രതം അനുഷ്ഠിച്ചാണ് രാം ചരൺ ശബരിമലയിലേക്ക് പോകുന്നത്. താരത്തിന്റെ ഫാൻ ഗ്രൂപ്പുകളിൽ വലിയ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു ഈ ചിത്രം. രാം ചരൺ ആരാധകരും അത്യന്തം ആവേശത്തിലാണ്. ഇതിന് മുൻപും രാംചരണിന്റെ ശബരിമല ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പിതാവ് ചിരഞ്ജീവിക്കൊപ്പം രാം ചരൺ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
ആർആർആറിൽ അല്ലൂരി സീതാരാമരാജുവായി രാംചരണും, കൊമരം ഭീം ആയി ജൂനിയർ എൻടിആറും ചിത്രത്തിൽ ആറാടുകയായിരുന്നു. ചിത്രം 1000 കോടി കളക്ഷനിലേക്ക് നീങ്ങുകയാണ്. ബാഹുബലിക്ക് ശേഷം ആർആർആർ എന്ന ചിത്രവുമായി എത്തിയ രാജമൗലി പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്നതാണ് ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA