RDX Movie Box Office Collection: 19 ദിവസം കൊണ്ട് ആർഡിഎക്സിന് 76.61 കോടി, പൊടി പാറുന്ന തീയ്യേറ്റർ ഇടി

RDX Movie Box Office Collection Reports: സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 07:02 AM IST
  • 17 ദിവസം കൊണ്ട് ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 74.5 കോടിയായിരുന്നു
  • 48.5 കോടി ബോക്സ്ഓഫീസ് കളക്ഷൻ ഇന്ത്യൻ മാർക്കറ്റിൽ നിന്നും ചിത്രം നേടി
  • സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ചിത്രം എത്തിയത്
RDX Movie Box Office Collection: 19 ദിവസം കൊണ്ട് ആർഡിഎക്സിന് 76.61 കോടി, പൊടി പാറുന്ന തീയ്യേറ്റർ ഇടി

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ആൻറണി പെപ്പെ, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ അഭിനയിച്ച ആർഡിഎക്സ് 19 ദിവസം കൊണ്ട് കേരളത്തിലെ ബോക്സോഫീസിൽ നിന്നും നേടിയത് 76.61 കോടി രൂപ. സെൻസേഷണൽ ബ്ലോക് ബസ്റ്റർ എന്ന കാറ്റഗറിയിലേക്കാണ് ചിത്രം എത്തി ചേർന്നിരിക്കുന്നത്.   17 ദിവസം കൊണ്ട് ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 74.5 കോടിയായിരുന്നു. 48.5 കോടി ബോക്സ്ഓഫീസ് കളക്ഷൻ ഇന്ത്യൻ മാർക്കറ്റിൽ നിന്നും ചിത്രം നേടി.

നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

ALSO READ: Tholvi FC Movie : ഒരു കൂട്ടം തോൽവികളുടെ സംഗമം; തോൽവി എഫ്സി സിനിമയുടെ ടീസറെത്തി

ഒരു ആക്ഷൻ പവർപാക്ക്ഡ് ചിത്രമാണ് ആർഡിഎക്സ്. ചിത്രത്തിൽ ബാബു ആന്റണിയുടെ കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പഴയ ബാബു ആന്റണിയെ തിരികെ കിട്ടി എന്നായിരുന്നു സിനിമ കണ്ടിറങ്ങിയ മിക്ക ആളുകളുടെയും പ്രതികരണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ നീരജ് മാധവ്, ഷെയ്ൻ നി​ഗം, ആന്റണി പെപ്പെ എന്നിവരും കസറിയെന്ന് പ്രേക്ഷകർ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News