Goon Violence: തിരുവനന്തപുരത്ത് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; 12 പേർ കസ്റ്റഡിയിൽ

Goon Attack In Nedumangad: പാര്‍ട്ടി നടത്തരുതെന്ന് നേരത്തെ അനീഷിന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അതിനു പുല്ലുവില കൊടുത്താണ് ഇവർ പാര്‍ട്ടി നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Nov 25, 2024, 08:50 AM IST
  • നെടുമങ്ങാട് പോലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം
  • സിഐ, എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് പരിക്കേറ്റത്
  • പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 Goon Violence: തിരുവനന്തപുരത്ത് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; 12 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് പോലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. സിഐ, എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Also Read: തീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!

ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷിന്റെ നേതൃത്വത്തില്‍ നടന്ന ബര്‍ത്ത്‌ഡേ പാർട്ടിക്കിടെയിരുന്നു ആക്രമണം. അനീഷ് ഉള്‍പ്പെടെ പന്ത്രണ്ടുപേരെ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റാമ്പര്‍ അനീഷിന്റെ സഹോദരിയുടെ മകന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലാണ് ആക്രമണം നടന്നത്. പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: ഇവരാണ് ഭോലേനാഥിന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വസൗഭാഗ്യങ്ങളും!

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. തിരുവനന്തപുരം ജില്ലയ്ക്കകത്തുള്ള നിരവധി ഗുണ്ടകളെ ഉള്‍പ്പെടുത്തിയാണ് ഈ ബര്‍ത്തഡേ പാര്‍ട്ടി നടത്തിയത്. പാര്‍ട്ടി നടത്തരുതെന്ന് നേരത്തെ അനീഷിന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇത് നിരസിച്ചു കൊണ്ടായിരുന്നു അനീഷ് പാര്‍ട്ടി നടത്തിയത്. പോലീസ് എത്തുമ്പോള്‍ 20 ഓളം ഗുണ്ടകള്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News