Sara'S : വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും ചേർന്നുള്ള ആദ്യ ഡുയെറ്റ് അതും ജൂഡ് ആന്റണിയുടെ ചിത്രം 'സാറാസ്' ൽ, ചിത്രം ജൂലൈ 5ന് റിലീസാകും

ജൂലൈ അഞ്ചിനാണ് ചിത്രം ഒടിടിയിലൂടെ റിലീസാകുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 09:32 PM IST
  • ആദ്യമായിട്ടാണ് വിനീതും ഭാര്യയും ഒരു സിനിമയിൽ ഡുയെറ്റ് ആലപിക്കുന്നത്.
  • വരവായി നീ എന്ന് തുടങ്ങുന്ന ഗാനം ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്.
  • ജൂലൈ അഞ്ചിനാണ് ചിത്രം ഒടിടിയിലൂടെ റിലീസാകുന്നത്.
  • ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.
Sara'S : വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും ചേർന്നുള്ള ആദ്യ ഡുയെറ്റ് അതും ജൂഡ് ആന്റണിയുടെ ചിത്രം 'സാറാസ്' ൽ, ചിത്രം ജൂലൈ 5ന് റിലീസാകും

Kozhikode : ജൂഡ് ആന്റണി സംവിധാനത്തിൽ  സണ്ണി വെയ്നും അന്നാ ബെനും പ്രധാന കഥപാത്രമായി എത്തുന്ന സാറാസിലെ (Sara's) ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും (Vineeth Sreenivasan) ഭാര്യ ദിവ്യ വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആദ്യമായിട്ടാണ് വിനീതും ഭാര്യയും ഒരു സിനിമയിൽ ഡുയെറ്റ് ആലപിക്കുന്നത്. വരവായി നീ എന്ന് തുടങ്ങുന്ന ഗാനം ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. 

ALSO READ : Amala Paul : അമല പോളിന്റെ പുതിയ ത്രില്ലർ ചിത്രം എത്തുന്നു; Kudi Yedamaithe

"ഒരിക്കല്‍ വിനീത് ഷെയര്‍ ചെയ്ത ഒരു കുഞ്ഞ് പാട്ട്. ദിവ്യ പാടിയത്. കേട്ടപ്പോള്‍ തന്നെ ഞാന്‍ വിനീതിനോട് ചോദിച്ചു, നിങ്ങള്‍ ഒരുമിച്ച് പാടുന്ന ആദ്യ പാട്ട് എന്‍റെ സിനിമയ്ക്ക് തരുമോ? ദൈവാനുഗ്രഹം പണ്ടേ ഉള്ളതുകൊണ്ടു അതും എനിക്കു തന്നെ കിട്ടി. ദിവ്യ ഒരു ഉഗ്രന്‍ പാട്ടുകാരിയാണ്."  ഗാനം പങ്കുവെച്ച് ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : Onam Movie Release: പ്രേക്ഷകർ കാത്തിരിക്കുന്ന ആ പ്രിയപ്പെട്ട ചിത്രങ്ങൾ ഒാണത്തിനെത്തും

ജൂലൈ അഞ്ചിനാണ് ചിത്രം ഒടിടിയിലൂടെ റിലീസാകുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. 

സണ്ണി വെയ്നെയും അന്നാ ബെനിനെയും കൂടാതെ തിരക്കഥകൃത്ത് ബെന്നി നായരമ്പലം, മല്ലിക സുകുമാരൻ, അവതാരിക ധന്യ വർമ്മ, പ്രശാന്ത് നായർ, സിദ്ധിഖ്, വിജയ്കുമാർ, അജു വർഗീസ് എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 

ALSO READ : SG 251 ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

പി കെ മുരളിധരനും ശാന്ത മുരളിയും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അക്ഷയ് ഹരീഷാണ്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News