'അമ്മ'യുടെ ഫണ്ടിൽ സ്ത്രീകൾക്ക് വീട്; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകൻ, വെളിപ്പെടുത്തൽ

തനിക്കെതിരെ ​ഗണേഷ് നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ​ഗണേഷ് ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി ചോദിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 11:43 AM IST
  • നാട്ടുകാർക്ക് തന്നെ കൊണ്ട് ശല്യമാണെന്നാണ് ​ഗണേഷ് പറഞ്ഞത്.
  • ​ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കി.
  • അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞത് ​ഗണേഷ് തന്നെയാണെന്നും അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്നും ഗണേഷ് പറഞ്ഞിട്ടുണ്ടെന്നും ഷമ്മി തിലകൻ ആരോപിച്ചു.
'അമ്മ'യുടെ ഫണ്ടിൽ സ്ത്രീകൾക്ക് വീട്; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകൻ, വെളിപ്പെടുത്തൽ

കൊല്ലം: കെ.ബി ​ഗണേഷ് കുമാർ എംഎൽഎക്കെതിരെ ​ഗുരുതര ആരോപണവുമായി നടൻ ഷമ്മി തിലകൻ രം​ഗത്ത്. ​ഗണേഷ് കുമാർ താരസംഘടനയായ അമ്മയുടെ ഫണ്ട് ഉപയോ​ഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് വീട് വെച്ച് നൽകിയെന്നായിരുന്നു ഷമ്മി തിലകന്റെ ആരോപണം. മണ്ഡലത്തിൽ വികസനം നടത്തേണ്ടത് അമ്മയുടെ ഫണ്ട് ഉപയോ​ഗിച്ചല്ല എംഎൽഎ ഫണ്ട് ഉപയോ​ഗിച്ചാണെന്നും ഷമ്മി തിലകൻ പറഞ്ഞു. 

തനിക്കെതിരെ ​ഗണേഷ് നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ​ഗണേഷ് ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി ചോദിച്ചു. നാട്ടുകാർക്ക് തന്നെ കൊണ്ട് ശല്യമാണെന്നാണ് ​ഗണേഷ് പറഞ്ഞത്. ​ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കി. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞത് ​ഗണേഷ് തന്നെയാണെന്നും അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്നും ഗണേഷ് പറഞ്ഞിട്ടുണ്ടെന്നും ഷമ്മി തിലകൻ ആരോപിച്ചു.

Also Read: Mammootty: 'ചെറുപ്പമല്ലേ, ചെറുപ്പക്കാർക്കിടയിൽ തന്നെ ഇരിക്കാം'; അമ്മ ​ഗ്രൂപ്പ് ഫോട്ടോയിൽ മമ്മൂട്ടി - വീഡിയോ

മുകേഷിനെതിരെയും ഷമ്മി തിലകൻ ആഞ്ഞടിച്ചു. വിനയന്റെ സിനിമയിൽ നിന്നും താൻ പിന്മാറിയത് മുകേഷ് കാരണമാണെന്ന് ഷമ്മി പറഞ്ഞു. മുകേഷ് തമാശ രൂപേണ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഷമ്മി തിലകൻ ആരോപിച്ചു.

അച്ഛൻ തിലകനോട് ചെയ്തത് തന്നെയാണ് താരസംഘടന തന്നോടും ചെയ്തതെന്നും ഷമ്മി തിലകൻ പറഞ്ഞു. അനീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ മീറ്റിം​ഗിലെ ദൃശ്യങ്ങൾ എടുത്തിട്ടുണ്ട് എന്നാൽ പുറത്തുവിട്ടിട്ടില്ല. ദൃശ്യം പുറത്ത് വിട്ടിട്ടുണ്ട് എന്ന് തെളിയിച്ചാൽ പകുതി മീശ വടിക്കുമെന്നും ഷമ്മി തിലകൻ പറ‍ഞ്ഞു.

അതേസമയം, നടനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞദിവസം നടന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിൽ അമ്മ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

AMMA: അംഗങ്ങളെ നിയന്ത്രിക്കാന്‍ 'അമ്മ', രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടി

കൊച്ചി: സംഘടനയിലെ അം​ഗങ്ങളെ നിയന്ത്രിക്കാൻ അമ്മ. സംഘടനയിൽ നിന്ന് രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടിയെടുക്കാനാണ് താരസംഘടനയുടെ തീരുമാനം. ഇത്തരത്തിൽ വിട്ടുനിൽക്കുന്നവരിൽ നിന്ന് വിശദീകരണം തേടും. ആദ്യ നടപടിയെന്ന നിലയ്ക്ക് ഇവരെ ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കും. യോ​ഗങ്ങളിൽ യുവതാരങ്ങൾ പങ്കെടുക്കാത്തതിൽ സംഘടന അതൃപ്തി പ്രകടിപ്പിച്ചു. 

അതേസമയം നടൻ ഷമ്മി തിലകനെ ഇന്നലെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. സംഘടനയുടെ മുന്‍ ജനറൽ ബോഡി യോഗത്തിനിടെ നടന്ന ചർച്ചകൾ ഷമ്മി തിലകന്‍ മൊബൈൽ ഫോണിൽ ചിത്രീകരിച്ചുവെന്ന് ആരോപണം വന്നിരുന്നു. അത് ആ യോഗത്തില്‍ മറ്റ് അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുകയും തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ഭൂരിഭാഗം അംഗങ്ങളുംലആവശ്യപ്പെടുകയും ചെയ്തിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചിരുന്നു. എന്നാൽ സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്‍തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News