ഗായികയും അവതാരികയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ആലപ്പുഴ രജിസ്ട്രാർ ഓഫീസിന് മുന്നിൽ നിന്നുള്ള ചിത്രം അഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് അഞ്ജുവിന് ആശംസകൾ അറിയിക്കുന്നത്.
റിയാലിറ്റി ഷോയിലൂടെയായിരുന്നു അഞ്ജുവിന്റെ വരവ്. ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു. അടുത്തിടെ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. സ്റ്റാർ മാജിക്കിന്റെ സംവിധായകൻ അനൂപ് ജോണായിരുന്നു ആദ്യ ഭർത്താവ്. അടുത്തിടെ ആദ്യ വിവാഹം തകർന്നതിനെ പറ്റിയും ഡിപ്രെഷനിൽ നിന്ന് പുറത്ത് കടന്നതിനെ പറ്റിയും താരം തുറന്ന് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.