ഏറെ വിവാദങ്ങളുണ്ടാക്കിയ കക്കുകളി നാടകത്തിനു പിന്നാലെ മറ്റൊരു വിവാദവുമായി നേർച്ചപ്പെട്ടി എന്ന സിനിമയും. ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന നേർച്ചപ്പെട്ടി എന്ന സിനിമയ്ക്കെതിരെ സന്ന്യാസ സമൂഹം രംഗത്തെത്തി. പിതാവിനും പുത്രനും എന്ന സിനിമ നിരോധിച്ചത് പോലെ ഇതും നിരോധിക്കണമെന്നാണ് ആവശ്യം.
ബാബുജോൺ കൊക്കാവയൽ സംവിധാനം ചെയ്യുന്ന ചിത്രമായ നേർച്ചപ്പെട്ടിക്കെതിരെ അടുത്തിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ കീറുകയും ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയിൽ ഇതുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ് നേർച്ചപ്പെട്ടി എന്ന സിനിമ മുന്നോട്ടുവെക്കുന്ന ആശയം. സിനിമയുടെ പേര് കേട്ടിട്ടാണോ ആളുകൾ ഇങ്ങനെ പ്രതികരിക്കുന്നതെന്ന സംശയമുണ്ട് എന്ന് സംവിധായകൻ പറഞ്ഞു.
ALSO READ: 'പദ്മിനി' എത്താൻ വൈകും! കാരണം പ്രതികൂല കാലാവസ്ഥ; പുതിയ തിയതി പിന്നീട്
മലയാളത്തിൽ ആദ്യമായാണ് ഒരു കന്യാസ്ത്രീ നായികയായി സിനിമ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് നേർച്ചപ്പെട്ടി എന്ന ചിത്രം ചിത്രീകരണ സമയത്ത് തന്നെ ശ്രദ്ധേയമായത്. ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് നേർച്ചപ്പെട്ടി. കുടിയേറ്റ ക്രിസ്ത്യൻ മേഖലയുടെ പശ്ചാത്തലത്തിൽ ഒരു കന്യാസ്ത്രീയെ നായികയാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നൈറാ നിഹാർ ആണ് നായിക. റോയൽ എൻഫീൽഡിന്റയും അദാനി ഗ്രൂപ്പിന്റെയുമൊക്കെ നാഷണൽ ലെവലിലുള്ള പരസ്യ ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് പോപ്പുലറായ, ഫാഷൻ ഷോ രംഗത്ത് പെട്ടന്ന് ഉയർന്നുവന്ന അതുൽ സുരേഷാണ് നായകൻ.
ബാബു ജോണിന്റെ കഥയക്ക് സുനിൽ പുല്ലോട്, ഷാനി നിലാമറ്റം എന്നിവർ തിരക്കഥയൊരുക്കുന്നു. ക്യാമറ : റഫീഖ് റഷീദ്, കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം, മേക്കപ്പ്: ജയൻ ഏരുവേശി, എഡിറ്റർ സിന്റോ ഡേവിഡ്, സംഗീതം : ജോജി തോമസ്,അസോസിയേറ്റ് ഡയറക്ടർ : മനോജ് നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ : ഉദയകുമാർ, സ്റ്റിൽ: വിദ്യൻ കനകത്തിടം, പി .ആർ .ഓ. സുനിത സുനിൽ: യൂണിറ്റ് ശ്യാമാസ് മീഡിയ. സ്കൈ ഗേറ്റ് മൂവീസും ഉജ്വയിനി പ്രൊഡഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...