Mumbai : രാജ്യമൊട്ടാകെ ചർച്ചയായ 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രത്തിൻറെ ഒടിടി റിലീസ് ഉടനുണ്ടാകും. സീ 5 ലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആകെ 4 ഭാഷകളിലാണ് ചിത്രത്തിൻറെ ഒടിടി റിലീസ്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രമെത്തും. വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്. .
The horrors of the Kashmir tragedy deserve to be heard, seen, and questioned! Let's learn the truth of Kashmir in #TheKashmirFiles coming soon on #ZEE5#TheKashmirFilesOnZEE5 pic.twitter.com/OTdySbj2q2
— ZEE5 (@ZEE5India) April 18, 2022
1990-കളിൽ കശ്മീർ താഴ്വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രം മാർച്ച് 11 ന് റിലീസ് ചെയ്തതു മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ചിത്രത്തിൽ മുസ്ലിം വിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ചിത്രം രാജ്യത്ത് വൻവിവാദമായിരുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
1990-ൽ കാശ്മീരിലെ ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തെ ചുറ്റിപ്പറ്റിയുള്ള സത്യവും യഥാർത്ഥവുമായ സംഭവങ്ങളെക്കുറിച്ചുള്ളതാണ് ഈ ചിത്രം.കശ്മീരി പണ്ഡിറ്റുകളുടെ പാലായനം ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് നികുതി ഇളവുകള്‍ നല്‍കിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിത്രം കാണുവാന്‍ അവധി നല്‍കിയും BJP ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തിന് പിന്തുണ നല്‍കിയിരുന്നു. അതേസമയം ചിത്രം ഏകപക്ഷീയവും വസ്തുതകളെ വളച്ചൊടിക്കുന്നതുമാണ് എന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.
വലിയ പ്രൊമോഷനും ബഹങ്ങളുമൊന്നുമില്ലാതെയാണ് ഈ കൊച്ച് ബോളിവുഡ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മാർച്ച് 11നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ഒരു ദിവസത്തിന് ശേഷമാണ് ചിത്രം കേരളത്തിലെത്തിയത്. 10 കോടി രൂപയ്ക്ക് തീർത്ത കശ്മീർ ഫയൽസ് എന്ന ചിത്രം 250 കോടിയിലേറെ രൂപയാണ് തീയേറ്ററിൽ നിന്നും വാരികൂട്ടിയത്. രാജ്യമൊട്ടാകെ വലിയ കോളിളക്കമാണ് ചിത്രം സൃഷ്ടിച്ചിരുന്നത്. ചിത്രത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തെത്തിയിരുന്നു.
അതേസമയം ചിത്രത്തിൻറെ സംവിധായകൻ പുതിയ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ്. ദി ഡൽഹി ഫയൽസ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഇൻസ്റ്റാഗ്രാമിലൂടെ സംവിധായകൻ തന്നെയാണ് പേര് പുറത്തുവിട്ടത്. കശ്മീർ ഫയൽസിനെ സ്വീകരിച്ച എല്ലാ പ്രേക്ഷരോടും ഒരുപാട് നന്ദി. കഴിഞ്ഞ നാലുവർഷമായി അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥമായിട്ടുമാണ് ഞങ്ങൾ പ്രവർത്തിച്ചത്. കശ്മീരിലെ ഹിന്ദു വിഭാഗത്തോട് ചെയ്ത അനീതിയും അവർക്കെതിരെ നടന്ന വംശഹത്യയും എന്താണെന്ന് പൊതുജനം അറിയണമായിരുന്നു എന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.