Thudarum Movie Poster: ''വൈശാഖ സന്ധ്യേ''... നാടോടിക്കാറ്റ് റഫറൻസുമായി 'തുടരും'; ഇത് പ്രേക്ഷകർ കാത്തിരുന്ന കോമ്പോ

രജപുത്രാ വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ്.  

Written by - Zee Malayalam News Desk | Last Updated : Nov 29, 2024, 04:46 PM IST
  • ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിത്യ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് പറയുന്നത്.
  • ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.
Thudarum Movie Poster: ''വൈശാഖ സന്ധ്യേ''... നാടോടിക്കാറ്റ് റഫറൻസുമായി 'തുടരും'; ഇത് പ്രേക്ഷകർ കാത്തിരുന്ന കോമ്പോ

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് തുടരും. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്ന ആരാധകർക്കായി ഒരു പോസ്റ്റർ എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് ചിത്രം നാടോടിക്കാറ്റിലെ വൈശാഖ സന്ധ്യേ എന്ന ​ഗാനത്തിന്റെ റഫറൻസാണ് ഈ പോസ്റ്ററിലുള്ളത്. ​ഗാനരം​ഗത്തിൽ ഇരുവരും ഒന്നിച്ച് ചായ കുടിക്കുന്ന രം​ഗമുണ്ട്. ഇത് പോലെയാണ് പുതിയ പോസ്റ്ററും. പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത് മോഹൻലാലാണ്. മോഹലാലിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്.

ആരാധകർ കാണാൻ കാത്തിരുന്ന കോമ്പോയാണ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നത്. പല ഷെഡ്യൂളുകളിലായി നൂറ് ദിവസത്തോളമാണ് ചിത്രീകരണം നടന്നത്. ഒക്ടോബർ മാസത്തിലാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള പ്രധാന ഷെഡ്യൂൾ ചിത്രീകരിച്ചത്. നവംബർ ഒന്നിനാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വ്യത്യസ്ഥമായ പല ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിത്യ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് പറയുന്നത്. ഫാമിലി  ഡ്രാമ ജോണറിലുള്ള ഈ ചിത്രം വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.

Also Read: Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്

 

മലയാളികളുടെ പ്രിയപ്പെട്ട നായിക ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കെആർ സുനിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- ഷാജികുമാർ. എഡിറ്റിംഗ്- നിഷാദ് യൂസഫ് ഷഫീഖ്. സംഗീതം- ജയ്ക്സ് ബിജോയ്. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അവന്റിക രഞ്ജിത്, കലാ സംവിധാനം- ഗോകുൽ ദാസ്. മേക്കപ്പ്- പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പോടുത്താസ്. പിആർഒ- വാഴൂർ ജോസ്. ജനവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News