നയൻതാര-വിഘ്നേഷ് കപ്പിൾസിൻറെ ദീപാവലി ആശംസകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മക്കളെയും കൈയിലെടുത്താണ് ഇരുവരും ദീപാവലി ആശംസകള്‍ നേർന്നത്. വിഘ്നേഷ് തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തത്.
ഒക്ടോബര്‍ 9-നാണ് തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നെന്ന സന്തോഷ വാര്‍ത്ത ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ചും മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ജൂണില്‍ മഹാബലിപുരത്ത് വെച്ചായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.
കഴിഞ്ഞ തിരുപ്പതിയില്‍ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാന്‍ ചെയ്തതെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മഹാബലിപുരത്തെ ഷെറാടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലേക്ക് വിവാഹവേദി മാറ്റിയത്.
രജനികാന്ത്, കമൽ ഹാസൻ, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക, ആറ്റ്ലി, വിജയ് സേതുപതി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് ഒരാഴ്ച മുൻപ് തന്നെ ആഡംബര റിസോർട്ട് ബുക്ക് ചെയ്തിരുന്നു. താര വിവാഹത്തിന്റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നൽകിയതെന്നായിരുന്നു റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...