Vignesh Shivan new movie: ചിത്രത്തിൽ ആദ്യം നയൻതാരയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ, താരത്തിന്റെ ഉയർന്ന പ്രതിഫലവും അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളുടെ പരാജയവുമാണ് നിര്‍മാതാക്കളെ മറ്റൊരു നായികയെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ജൂൺ 9, 2022ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ ഒരു വർഷം പിന്നിടുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ.
നയൻതാര - വിഘ്നേഷ് ശിവൻ താരജോഡികൾ അവധിക്കാലം ആഘോഷിക്കുകയാണ്. സ്പെയിനിലാണ് ഇരുവരും ഇപ്പോഴുള്ളത്. സ്പെയ്നിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. സ്പെയിനിലെ ഇടവഴികളിൽ പ്രണയം പങ്കിടുന്ന ചിത്രങ്ങളാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.